ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി മിന്നു മണി, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം, പരമ്പര

5 months ago 6

മനോരമ ലേഖകൻ

Published: August 16, 2025 11:19 AM IST

1 minute Read

minnu
മിന്നു മണി, ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിൽനിന്ന്. Photo: X@BCCI, Cricket Australia

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് രണ്ടു വിക്കറ്റിന്റെ ആവേശ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അലിസ ഹീലിയുടെ അർധ സെഞ്ചറിയുടെ (91) ബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി. 10 ഓവറിൽ 46 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ യാത്സിക ഭാട്യ (66), രാധ യാദവ് (60), തനുജ കൻവാർ (50) എന്നിവരുടെ അർധ സെ‍ഞ്ചറിക്കരുത്തിൽ 49.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ ലക്ഷ്യം കണ്ടു. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ മിന്നു മണി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ആദ്യ മത്സരം ഇന്ത്യ എ 3 വിക്കറ്റിന് ജയിച്ചിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം. സ്കോർ: ഓസ്ട്രേലിയ എ 50 ഓവറിൽ 9ന് 265 (ഹീലി 91, കിം ഗാർത് 41*, മിന്നു മണി 3–46). ഇന്ത്യ എ 49.5 ഓവറിൽ 8ന് 266 (യാത്സിക 66, രാധ 60, എമി 2–55).

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം BCCI/CricketAustralia എന്ന എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.

English Summary:

India A Women secured a thrilling 2-wicket triumph against Australia A successful the 2nd ODI. The win, powered by half-centuries from Yastika Bhatia, Radha Yadav, and Tanuja Kanwar, helped India clinch the 3-match bid 2-0.

Read Entire Article