ഓസ്ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചിന് വിജയത്തുടക്കം; മെൽബൺ പാർക്കിലെ 100–ാം വിജയം

1 day ago 2

മനോരമ ലേഖകൻ

Published: January 20, 2026 02:18 AM IST

1 minute Read

നൊവാക് ജോക്കോവിച്ച് (Photo by IZHAR KHAN / AFP)
നൊവാക് ജോക്കോവിച്ച് (Photo by IZHAR KHAN / AFP)

മെൽബൺ∙ 25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന മോഹവുമായി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മത്സരിക്കാനെത്തിയ വെറ്ററൻ താരം നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ 6-3, 6-2, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയ സെർബിയൻ താരം മെൽബൺ പാർക്കിലെ 100–ാം വിജയവും സ്വന്തമാക്കി.

ഓസ്ട്രേലിയൻ ഓപ്പണിൽ കന്നിക്കിരീടം തേടിയിറങ്ങിയ ഇഗ സ്യംതെക് വനിതാ സിംഗിൾസിൽ ചൈനയുടെ യുവാൻ യുവിനെ കീഴ്പ്പെടുത്തി. 7-6, 6-3നായിരുന്നു 2–ാം സീഡ് പോളണ്ട് താരം സ്യംതെക്കിന്റെ വിജയം. യുഎസിന്റെ കൊക്കോ ഗോഫ് ഉസ്ബെക്കിസ്ഥാന്റെ കമില റഘിമോവയെ 6-2 6-3നു പരാജയപ്പെടുത്തി 2–ാം റൗണ്ടിൽ കടന്നു.

പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യനായ യാനിക് സിന്നറും വനിതാ സിംഗിൾസിൽ നിലവിലെ ജേതാവായ മാഡിസൻ കീസും ഇന്നിറങ്ങും. പേശീവലിവിനെ തുടർന്നു കനേഡിയൻ താരം ഫെലിക്സ് ഒജെ അലിയസിം മത്സരത്തിൽ നിന്നു പിന്മാറി.

English Summary:

Australian Open Tennis: Novak Djokovic delivered a serving masterclass arsenic helium registered his 100th triumph astatine the Australian Open with a straight-set triumph implicit Spain's Pedro Martinez.

Read Entire Article