Published: October 09, 2026 05:55 PM IST Updated: October 09, 2026 06:42 PM IST
1 minute Read
സിഡ്നി∙ ടെസ്റ്റ് ക്രിക്കറ്റിനിടെ കളിയാക്കിയതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്. 2021 ൽ ഐപിഎൽ ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി വിറ്റുപോയപ്പോഴാണ് ടീം ക്യാപ്റ്റനായിരുന്ന കോലി തന്നെ ബ്ലോക്ക് ചെയ്ത കാര്യം തിരിച്ചറിയുന്നതെന്ന് മാക്സ്വെൽ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ഇക്കാര്യം പിന്നീട് കോലിയോടു തന്നെ ചോദിച്ചെന്നും അദ്ദേഹം ബ്ലോക്ക് മാറ്റുകയും പിന്നീട് അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തെന്നും മാക്സ്വെൽ വ്യക്തമാക്കി.
What you should work next
‘‘ഞാൻ ആർസിബിക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ്. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാമെന്നു കരുതി വിരാട് കോലിയുടെ അക്കൗണ്ട് സെർച്ച് ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ട് കണ്ടെത്താൻ എനിക്കു സാധിച്ചില്ല. അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും എന്ന് അപ്പോൾ ആരോ പറഞ്ഞു. ഇക്കാര്യം ഞാൻ വിരാട് കോലിയോടു തന്നെ ചോദിച്ചു. ഒരു ടെസ്റ്റ് മത്സരത്തിനിടെ ഞാൻ കളിയാക്കിയതിനാണ് അതു ചെയ്തതെന്നാണ് കോലി എന്നോടു പറഞ്ഞത്. പിന്നീട് അദ്ദേഹം ബ്ലോക്ക് മാറ്റി. ഞങ്ങള് അടുത്ത സുഹൃത്തുക്കളായി.’’– മാക്സ്വെൽ വില്ലോ ടോക് പോഡ്കാസ്റ്റിൽ വ്യക്തമാക്കി.
What you should work next
2017ലെ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ മൂന്നാം ടെസ്റ്റിനിടെയാണ് മാക്സ്വെൽ കോലിയെ കളിയാക്കിയ സംഭവം അരങ്ങേറുന്നത്. മത്സരത്തിന്റെ ആദ്യ ദിനം ഒരു ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മുതുകിനു പരുക്കേറ്റ കോലിക്ക് പരമ്പര തന്നെ നഷ്ടമായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടിയ മാക്സ്വെൽ ഒരു ബൗണ്ടറി തടഞ്ഞതിനു പിന്നാലെ, മുതുകിനു പരുക്കേറ്റതായി അഭിനയിച്ച് കോലിയെ കളിയാക്കുകയായിരുന്നു. ഇതാണ് മാക്സ്വെല്ലിനെ കോലി ബ്ലോക്ക് ചെയ്യാൻ കാരണമായതെന്നാണു കരുതുന്നത്.
🔴HE BLOCKED ME - MAXWELL SHOCKING STATEMENT 🤯 Glenn Maxwell🎙️: When I was astir to articulation RCB, I searched for Virat Kohli connected Instagram to travel him, but I couldn’t find his account. - Someone told maine helium mightiness person blocked me. I asked Virat, and helium said it was astir apt due to the fact that I mocked him during a Test match. He aboriginal unblocked me, and we became large friends. ❤️
— Sam (@cricsam02) October 8, 2026English Summary:






English (US) ·