Published: April 08 , 2025 09:47 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‍ലി ഗാർഡ്നറും കൂട്ടുകാരി മോണികയും വിവാഹിതരായി. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഒരു വർഷം മുന്‍പാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹച്ചടങ്ങിൽ ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാർത്ത് എന്നിവർ പങ്കെടുത്തു. മോണിക്കയ്ക്കൊപ്പമുള്ള വിവാഹ ചിത്രങ്ങൾ ആഷ്‍ലി ഗാർഡ്നർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനാണ് ആഷ്‍ലി ഗാർഡ്നർ. ആഷ്‍ലിയുടെ നേതൃത്വത്തിൽ വനിതാ ലീഗിന്റെ എലിമിനേറ്റർ ഘട്ടം വരെ ഗുജറാത്ത് എത്തിയിരുന്നു. ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യന്‍സിനോടു തോറ്റാണ് ഗുജറാത്ത് നോക്കൗട്ടില്‍ പുറത്താകുന്നത്.
27 വയസ്സുകാരിയായ ആഷ്‍ലി ഓസ്ട്രേലിയൻ വനിതാ ടീമിൽ ഓൾറൗണ്ടറായാണു കളിക്കുന്നത്. ഏകദിനത്തിൽ 77 മത്സരങ്ങളും ട്വന്റി20യിൽ 96 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഏഴു കളികളിലും താരത്തിന് അവസരം ലഭിച്ചു.
English Summary:








English (US) ·