കഞ്ചാവുമായി പ്രമുഖ നടൻകൂടി പിടിയിലാവുമായിരുന്നു, സംവിധായകരുടെ അറസ്റ്റ് അറിഞ്ഞ് തിരികെ പോയി

8 months ago 8

khalidh rahman

അഷ്റഫ് ഹംസ, ഖാലിദ് റഹ്മാൻ | Photo: Facebook:Khalid Rahman, Ashraf Hamza

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ എക്സൈസ് സംഘം ചോദ്യംചെയ്തശേഷം വിട്ടയച്ച നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർക്കെതിരേയുള്ള അന്വേഷണം തുടരും. നടൻമാരെ പ്രതിചേർക്കാൻ സാധ്യതയില്ലെങ്കിലും ഇവരിൽനിന്ന് എക്സൈസിനെ സഹായിക്കുന്ന ചില വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ. അതിനാൽ ഇവർ എക്സൈസിന്റെ നിരീക്ഷണത്തിൽ തുടരും. അതേസമയം, സൗമ്യയെ പ്രതി ചേർക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.

സൗമ്യയുടെ മൊഴി എക്സൈസ് പൂർണമായി വിശ്വസിച്ചിട്ടില്ല. 2000-3000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇവർ പിടിയിലായ തസ്‌ലിമാ സുൽത്താനയുമായി നടത്തിയിട്ടുണ്ട്. ഇതെന്തിനെന്നു വ്യക്തമായിട്ടില്ല. കൂടുതൽ തെളിവു കിട്ടിയാൽ ഇവരെ പ്രതി ചേർക്കും.

അന്വേഷണത്തിനിടയിൽ സുപ്രധാനമായ വിവരങ്ങൾ എക്സൈസിനു ലഭിക്കുന്നുണ്ട്. കൊച്ചിയിൽ രണ്ടു സംവിധായകർ കഞ്ചാവുമായി പിടിയിലായത് ഇവിടത്തെ എക്സൈസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. തുടർന്ന് കൊച്ചി എക്സ്സൈസ് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായത്. അൽപ്പംകൂടി കഴിഞ്ഞിരുന്നെങ്കിൽ അറിയപ്പെടുന്ന നടൻകൂടി പിടിയിലാകുമായിരുന്നെന്ന് എക്സൈസ് പറയുന്നു. സംവിധായകർ പിടിയിലായതറിഞ്ഞ് നടൻ തിരികെ പോയി.

റിയാലിറ്റി ഷോ നടനെയും സിനിമപ്രവർത്തകനെയും ചോദ്യംചെയ്ത് വിട്ടു

ഹൈബ്രിഡ് കഞ്ചാവു കേസിൽ റിയാലിറ്റി ഷോ നടൻ ജിന്റോ, സിനിമ അണിയറ പ്രവർത്തകൻ ജോഷി എന്നിവർക്കു പങ്കില്ലെന്ന് എക്സൈസ്. ചൊവ്വാഴ്ച ഇവരെ എട്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം വിട്ടയച്ചു. കഞ്ചാവ് ഇടപാടിൽ ഇവരെ ബന്ധപ്പെടുത്തുന്ന തെളിവു കണ്ടെത്താനാകാത്തതിനാൽ കേസിൽ ഇവരെ പ്രതിചേർക്കില്ല.

മുഖ്യപ്രതി തസ്‌ലിമയുമായുള്ള ഫോൺവിളികളുടെയും ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരം ശേഖരിക്കാനാണ് ഇരുവരെയും ചോദ്യംചെയ്തത്. കേസുമായി ബന്ധമില്ലെങ്കിലും തസ്‌ലിമയുമായി സാമ്പത്തിക ഇടപാടു നടന്നിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു. ഇത് എക്സൈസിന്റെ അന്വേഷണപരിധിയിൽ വരുന്നതല്ല.

ആലപ്പുഴയിൽ പിടിയിലാകുന്നതിനു പത്തുദിവസം മുൻപാണ് ജിൻറോയുമായി തസ്‌ലിമ സാമ്പത്തിക ഇടപാടു നടത്തിയത്. ഇത് ഫാഷൻ ഷോയ്ക്ക് മോഡലുകളെ എത്തിച്ചതിൻറെ ഇടപാടെന്നാണു മൊഴിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരു കേസുകളിലും പരമാവധി തെളിവ്‌ ശേഖരിച്ച് തസ്‌ലിമയുടെ കുറ്റകൃത്യം ഉറപ്പിക്കാൻ കൂടിയായിരുന്നു ചോദ്യംചെയ്യൽ. ചൊവ്വാഴ്ച രാവിലെ 10-നു തുടങ്ങി വൈകീട്ട് ആറിനാണ് അവസാനിച്ചത്.

തസ്‌ലിമയെ ഒരു നിർമാതാവിനു പരിചയപ്പെടുത്തിയടതക്കമുള്ള കാര്യം ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്ന് ജോഷി മാധ്യമങ്ങളോടു പറഞ്ഞു. തസ്‌ലിമയ്ക്കു പണം കൊടുത്തിട്ടുണ്ടെന്ന് ജിൻറോയും മാധ്യമങ്ങളോടു പറഞ്ഞു. തസ്‌ലിമയുടെ പിതാവിനു സുഖമില്ലെന്നു പറഞ്ഞപ്പോൾ 8,000 രൂപയും പിതാവിന്റെ മരണശേഷം 2,000 രൂപയുമാണ് കൊടുത്തത്. കഞ്ചാവു കേസിൽ തനിക്കു ബന്ധമില്ലെന്നും ജിന്റോ പറഞ്ഞു. ആലപ്പുഴ എക്സൈസ്‌ അസിസ്റ്റൻറ് കമ്മിഷണർ എസ്‌. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്.

സംവിധായകർ ഉൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവു കേസ്: ഇടനിലക്കാരെക്കുറിച്ച് സൂചന

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സംവിധായകരടക്കം മൂന്നുപേർ പിടിയിലായ കേസിൽ ഇവർക്ക് ലഹരി എത്തിച്ചു നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ ഫോൺ, സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുകയാണ്.

അറസ്റ്റിലായ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ അന്വേഷക സംഘം ഉടനെ ചോദ്യംചെയ്യും. ഇതിനായി ഇവർക്ക് എക്സൈസ് നോട്ടീസ് നൽകും. ഇവരെ കഞ്ചാവുമായി പിടികൂടിയ ഫ്ലാറ്റ് ഛായാഗ്രാഹകൻ സമീർ താഹിറിന്റേതാണ്. ചോദ്യംചെയ്യലിന് ഹാജരാകാൻ സമീറിനും നോട്ടീസ് അയക്കും.

Content Highlights: Shine Tom Chacko, Sreenath Bhasi, and exemplary Soumya questioned successful Alappuzha hybrid cannabis case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article