കടുത്ത നീക്കത്തിന് സഞ്ജീവ് ഗോയങ്ക, ലക്നൗ ടീമിൽ വമ്പൻ മാറ്റം വരുന്നു; അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങി

7 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam5 Jun 2025, 2:45 am

2025 സീസൺ ഐപിഎല്ലിന് പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത. കടുത്ത തീരുമാനങ്ങൾ വന്നേക്കും.

ഹൈലൈറ്റ്:

  • ലക്നൗവിൽ വമ്പൻ മാറ്റങ്ങൾക്ക്‌ സാധ്യത
  • ഇക്കുറി ടീം ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്
  • ഋഷഭ് പന്തിന്റെ ടീമാണ് ലക്നൗ
ഋഷഭ് പന്തും സഞ്ജിവ് ഗോയങ്കയുംഋഷഭ് പന്തും സഞ്ജിവ് ഗോയങ്കയും (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശാജനകമായ പ്രകടനമായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റേത്. ഋഷഭ് പന്ത് നയിച്ച ടീം പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് കളികളിൽ വിജയിച്ച അവർ എട്ട് മത്സരങ്ങളിൽ തോറ്റു. 2022 ൽ ഐപിഎല്ലിൽ അരങ്ങേറിയ ലക്നൗ ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിൽ കടന്നെങ്കിലും 2024 ലും ഇപ്പോൾ 2025 ലും അവസാന നാലിലെത്താതെ പുറത്താവുകയായിരുന്നു‌. 2025 സീസണിൽ ലക്നൗവിന്റെ പ്രകടനം മോശമായ സാഹചര്യത്തിൽ ടീം മാനേജ്മെന്റിൽ വലിയ അഴിച്ചുപണി വരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ടീമിന്റെ ഉടമസ്ഥനായ സഞ്ജീവ് ഗോയങ്ക ടീമിന്റെ പ്രകടനങ്ങളിൽ അസ്വസ്ഥനാണെന്നും മാനേജ്മെന്റിൽ മാറ്റം വരുത്താൻ അദ്ദേഹം താല്പര്യപ്പെടുന്നുണ്ടെന്നുമാണ് സൂചന.

കടുത്ത നീക്കത്തിന് സഞ്ജീവ് ഗോയങ്ക, ലക്നൗ ടീമിൽ വമ്പൻ മാറ്റം വരുന്നു; അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങി


നിലവിൽ മെന്ററായ സഹീർ ഖാന്റെ ലക്നൗ സൂപ്പർ ജയന്റ്സിലെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 2025 സീസണ് മുൻപ് ഒരു വർഷ കരാറിലാണ് ഇന്ത്യൻ ഇതിഹാസ താരമായ സഹീർ ഖാനെ മെന്ററായി ലക്നൗ സൂപ്പർ ജയന്റ്സ് നിയമിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ സഹീറുമായി കരാർ പുതുക്കാ‌ൻ ലക്നൗ തയ്യാറായേക്കില്ലെന്നാണ് സൂചന.

Also Read: ഋഷഭ് പന്ത് അങ്ങനെ ചെയ്തത് ശരിയായില്ല; അവസാന കളിക്ക് പിന്നാലെ ലക്നൗ നായകനെ വിമർശിച്ച് ആർ അശ്വിൻ

ടീമിന്റെ മുഖ്യ പരിശീലകനായ ജസ്റ്റിൻ ലാംഗറിന്റെ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. 2024 മുതൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലകനാണ് മുൻ ഓസ്ട്രേലിയൻ താരമായ ജസ്റ്റിൻ ലാംഗർ. ലാംഗറിന്റെ പരിശീലനത്തിന് കീഴിൽ കളിച്ച രണ്ട് സീസണുകളിലും ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്തായി. ഈ സാഹചര്യത്തിൽ ലാംഗറുമായും പുതിയ കരാർ ഒപ്പുവെക്കാൻ ലക്നൗ തയ്യാറാകാനുള്ള സാധ്യത കുറവാണ്.

Also Read: ഹെറ്റ്മെയർ ഇക്കാര്യത്തിൽ ഒറ്റക്കല്ല, കൂടെ ഒരു പറ്റം വിദേശ സൂപ്പർ താരങ്ങളും. ഫ്രാഞ്ചൈസികൾക്ക് വലിയ പണി കിട്ടി

ഈ സീസണിൽ ടീമിനെ നയിച്ച ഋഷഭ് പന്തിന്റെ കാര്യത്തിലും ലക്നൗ‌ നിർണായക തീരുമാനമെടുക്കാൻ സാധ്യത കൂടുതലാണ്‌. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയായ 27 കോടി രൂപക്കാണ് പന്ത് ഇക്കുറി ലക്നൗവിൽ എത്തിയത്. ബാറ്റിങ്ങിൽ ഇക്കുറി വൻ പരാജയമായി മാറിയ പന്ത് ക്യാപ്റ്റൻസിയിലും ഫ്ലോപ്പായിരുന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article