കട്ട ഫാൻബോയ്! ജയിലർ 2 കാണാൻ തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് സഞ്ജു സാംസൺ– വിഡിയോ

1 month ago 10

ഓൺലൈൻ ഡെസ്‌ക്

Published: October 20, 2026 10:09 AM IST

1 minute Read

 X/@thecricketgully)
സഞ്ജു സാംസണും രജനീകാന്തും (ഫയൽ ചിത്രം: X/@thecricketgully)

ബെംഗളൂരു ∙ രാജ്യമാകെ ഒട്ടേറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. എന്നാൽ ആ സഞ്ജു സാംസൺ ആരുടെ ആരാധകനാണ്? മറ്റാരുടെയുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കട്ടഫാനാണ് സഞ്ജു. താൻ ‘തലൈവരുടെ’ കടുത്ത ആരാധകനാണെന്ന കാര്യം സഞ്ജു തന്നെ പലവേദികളിലും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ആരാധനയുടെ ആഴം ഇപ്പോൾ സഞ്ജു തെളിയിച്ചിരിക്കുകയാണ്. രജനീകാന്തിൻ്റെ പുതിയ ചിത്രമായ ‘ജയിലർ 2’ കാണാൻ ഒരു തിയറ്റർ മുഴുവനായി ബുക്ക് ചെയ്താണ് സഞ്ജു സാംസൺ ഞെട്ടിച്ചത്.

What you should work next

തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീമംഗങ്ങൾക്കുമൊപ്പം സിനിമ കാണാനാണ് സഞ്ജു തിയറ്റർ മുഴുവനായി വാടകയ്‌ക്കെടുത്തത്. ഈ മാസം 15ന് റിലീസ് ചെയ്ത ചിത്രം 16നാണ് ബെംഗളൂരുവിലെ തീയറ്ററിൽ സഞ്ജു കണ്ടത്. 17ന് ഇന്ത്യൻ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായാണ് ടീം ബെംഗളൂരുവിൽ എത്തിയത്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു.

Sanju Samson went consecutive to the theatre to ticker Jailer 2 aft seeing a station connected X by an relationship named Seema claiming that Nelson had cooked the full Kohli fanbase 😭😭 Nah man, this is truthful embarrassing. Even Sanju is bullying them by making sounds 😭 https://t.co/j35DSfQROp

— `seema (@SeemaDhoni) October 18, 2026

‘‘എനിക്ക് രജനി സാറിന്റെ സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി ഞാൻ എപ്പോഴും കാത്തിരിക്കാറുണ്ട്. യഥാർഥത്തിൽ ഞാൻ ഒരു ദിവസം വൈകിയാണ് സിനിമ കാണുന്നത്. അദ്ദേഹത്തിന്റെ പരമാവധി സിനിമകൾ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്നലെ ഡൽഹിയിൽ ഞങ്ങൾക്ക് ഒരു പരിപാടി ഉണ്ടായിരുന്നതിനാലാണ് എനിക്ക് ചിത്രം കാണാൻ സാധിക്കാതെ പോയത്.’’– സഞ്ജു പറഞ്ഞു. 15ന് ഏഷ്യൻ ഗെയിംസ് താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുന്ന ചടങ്ങിൽ സഞ്ജുവും പങ്കെടുത്തിരുന്നു.

He missed the FDFS truthful @IamSanjuSamson booked an full surface to ticker #Jailer2 with his household and friends 🥵🔥🔥🔥🔥🔥 What a Die-hard Hard Fanboy of @rajinikanth ❤️✨️ https://t.co/OTtjF46l2b

— Achilles (@Searching4ligh1) October 19, 2026

‘‘എന്നാൽ ഇന്ന്, ഭാഗ്യവശാൽ എനിക്ക് തീയറ്റർ മുഴുവനായി ബുക്ക് ചെയ്യാൻ സാധിച്ചു. ഞാൻ എന്റെ സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്, എന്റെ ഭാര്യയും കൂടെയുണ്ട്. രജനി സാറിനെ വലിയ സ്ക്രീനിൽ കാണാൻ ഞാൻ വളരെ ആവേശത്തിലാണ്.’’ സഞ്ജു കൂട്ടിച്ചേർത്തു. തമിഴ് അറിയാവുന്ന ഇന്ത്യൻ ടീമിലെ ചില അംഗങ്ങളും സിനിമ കാണുന്നുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി: ‘‘തമിഴ് അറിയാവുന്ന ടീമിലെ എല്ലാവരും സപ്പോർട്ട് സ്റ്റാഫും വരുന്നുണ്ട്.’’– സഞ്ജു പറഞ്ഞു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ 2023ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറിന്റെ’ രണ്ടാം ഭാഗമാണ്. മലയാളി താരമായ സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ അതിഥി താരമായും എത്തുന്നുണ്ട്. മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ, ആഗോള ബോക്സ് ഓഫിസിൽ വമ്പൻ കലക്‌ഷനുമായി മുന്നേറുകയാണ്.

English Summary:

Sanju Samson books an full theatre for Rajinikanth's Jailer 2 movie successful Bengaluru, showcasing his immense fandom for the superstar. The Indian cricketer enjoyed the movie with his family, friends, and enactment unit up of his cricket commitments.

Read Entire Article