'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം നാദിര്‍ഷ- വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്നു

7 months ago 7

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്റെ ജീവിതം പറഞ്ഞ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രത്തിന് 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി' എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകന്‍ നിര്‍വ്വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം സിനിമയുടെ നിര്‍മാതാവ് അഷ്‌റഫ് പിലാക്കല്‍ നിര്‍വ്വഹിച്ചു.

അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായിക. ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രമോദ് വെളിയനാട്, ബോബി കുര്യന്‍, ശാന്തിവിള ദിനേശ്, അരുണ്‍ പുനലൂര്‍, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്., പൂജ മോഹന്‍രാജ്, ആല്‍ബിന്‍, ഷമീര്‍ ഖാന്‍, ത്രേസ്യാമ്മ, സുഫിയാന്‍, ആലിസ് പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം. ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍ ആര്‍, പശ്ചാത്തല സംഗീതം: മണികണ്ഠന്‍ അയ്യപ്പ, മേക്കപ്പ്: പി.വി. ശങ്കര്‍, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനര്‍: രജീഷ് പത്താംകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ സിറാജ് മൂണ്‍ബീം, സ്റ്റില്‍സ്: അജി മസ്‌കറ്റ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: Nadirsha and Vishnu Unnikrishnan reunite for `Magic Mushrooms From Kanjikuzhy`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article