കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു; മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴിയുടെ പൂജ കഴിഞ്ഞു

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam9 Jun 2025, 1:48 pm

നാദിർഷയും വിഷ്ണു ഉണ്ണി കൃഷ്ണനും കൈ കോർത്തപ്പോൾ മലയാളത്തിന് ലഭിച്ചത്, കട്ടപ്പനയിലെ ഋത്വിക് റോഷന്ർ പോലൊരു ഫീൽ ഗുഡ് കോമഡി എൻറർടൈൻമെനറ് ആണ്. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയും അത്രയധികം കൂടും

മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴിയുടെ പൂജ കഴിഞ്ഞുമാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴിയുടെ പൂജ കഴിഞ്ഞു (ഫോട്ടോസ്- Samayam Malayalam)
സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ചിത്രത്തിന് ' മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി ' എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. സ്വിച്ച് ഓൺ കർമ്മം സിനിമയുടെ നിർമ്മാതാവ് അഷ്റഫ് പിലാക്കൽ നിർവ്വഹിക്കുകയുണ്ടായി.

Also Read: എന്നെ ജീവിക്കാൻ വിടൂ! ഞാൻ ഗർഭിണിയല്ല; രവി മോഹനൊപ്പം ഇനി തുടങ്ങാൻ പോകുന്ന ബിസിനസ് എന്താണ്? എല്ലാം തുറന്ന് പറഞ്ഞ് കെനിഷാ ഫ്രാൻസിസ്

അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫിൽഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെഎസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോള്‍ തുടങ്ങിയവർ ഇന്ന് നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Also Read: അമ്മയുടെ മരണം, അച്ഛന് അൽഷിമേഴ്സ്, പട്ടിണിയുടെ കാലം; രവി മോഹൻ - ആർതി ബന്ധത്തിൽ പഴികേട്ട കെനിഷായെ കുറിച്ച് ആർക്കും അറിയാത്ത ചില സത്യങ്ങൾ

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു; മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴിയുടെ പൂജ കഴിഞ്ഞു


മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article