സെപ്റ്റംബര്‍ 22! അതെ, ഞങ്ങളുടെ ആ വലിയ ദിവസം. ചിരിയും ചെറിയ ചെറിയ പിണക്കങ്ങളും എണ്ണമറ്റ ഉത്തരവാദിത്തങ്ങളും പരസ്പര ധാരണയും സ്‌നേഹവും മനോഹരമായ ഒട്ടേറെ ഓര്‍മ്മകളും നിറഞ്ഞ 30 വര്‍ഷത്തെ ഒത്തുചേരല്‍. ഈ മനോഹരമായ യാത്രയ്ക്കും, ഇത്രയും കാലം ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി പറയുന്നു. ഇനിയും സന്തോഷകരമായ ഒട്ടേറെ വര്‍ഷങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരുമിച്ചുള്ള 30 വര്‍ഷങ്ങള്‍... ഇനിയുമേറെക്കാലം മുന്നോട്ട്- സോന നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ഒരു അമ്മയാകാൻ അതിയായി ആഗ്രഹിക്കുന്നു, കുഞ്ഞിനെ ദത്തെടുക്കാൻ പോലും തയ്യാറാണെന്ന് ശ്രുതി ഹാസൻ
1996 ല്‍ ആയിരുന്നു സോന നായരുടെയും ഉദയന്‍ അമ്പാടിയുടെയും വിവാഹം. അന്ന് തനിക്ക് 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ സോന പറഞ്ഞിട്ടുണ്ട്.
ഇന്നും സിനിമകളിലും സീരിയലുകളിലും സജീവമാണ് സോന നായര്‍. സിനിമകളില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും സോനയ്ക്ക് മടിയുണ്ടായിരുന്നില്ല. അതിന് കാരണം തന്റെ ഭര്‍ത്താവ് നല്‍കിയ പിന്തുണയാണെന്നാണ് സോന നായര്‍ പറയുന്നത്. വിവാഹത്തിന് മുന്‍പേ ഞാന്‍ ഇന്റസ്ട്രയിലേക്ക് വന്നിട്ടുണ്ടെങ്കിലും, വിവാഹത്തിന് ശേഷമാണ് എനിക്ക് മികച്ച വേഷങ്ങള്‍ കിട്ടിയതും ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും. അത്രയും നല്ലൊരു ബാക്ക് സപ്പോര്‍ട്ട് എനിക്ക് ഭര്‍ത്താവില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
തങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണെന്നാണ് സോന പറഞ്ഞത്. അന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്യുകയായിരുന്നു. അതിന്റെ ക്യാമറമാനായിരുന്നു അദ്ദേഹം. കണ്ട അന്ന് തന്നെ എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നി, അദ്ദേഹത്തിന് തിരിച്ചും. ശരിക്കും അതൊരു നിമിത്തമായിട്ടാണ് തോന്നിയിട്ടുള്ളത്. അതുവരെ പലരെയും കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോട് മാത്രം എന്തുകൊണ്ട് ആ ഇഷ്ടം തോന്നി എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഷൂട്ടിങിന് അക്കാലത്ത് എനിക്കൊപ്പം അച്ഛനായിരുന്നു വരാറുണ്ടായിരുന്നത്. അന്നത്തെ ദിവസം രാത്രി അദ്ദേഹം അച്ഛനോട് പറഞ്ഞു, മകളെ ആര്‍ക്കെങ്കിലും കൈപിടിച്ചു കൊടുക്കുകയാണെങ്കില്‍ ഇങ്ങനെ ഒരാളെ ഓര്‍ക്കണേ എന്ന്. അത് എനിക്കും അച്ഛനും അതിശയമായിരുന്നു. പിന്നെ പൈങ്കിളി പ്രണയത്തിലേക്കൊന്നും പോയില്ല, അധികം വൈകാതെ ഞങ്ങളെ കെട്ടിപ്പിച്ചു വിട്ടു- സോന നായര്‍ മുന്‍പൊരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചു പറഞ്ഞു





English (US) ·