മലയാളികളുടെ മനം കവർന്ന സുഡാനിയിലെ 'ഉമ്മ'; നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

1 hour ago 1
കോഴിക്കോട് : ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. പുലർച്ചെ നാലോടെയാണ് അന്ത്യം. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാവിത്രി മലയാളി മനസിൽ ഇടംപിടിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

Samayam Malayalamഒരു അമ്മയാകാൻ അതിയായി ആഗ്രഹിക്കുന്നു, കുഞ്ഞിനെ ദത്തെടുക്കാൻ പോലും തയ്യാറാണെന്ന് ശ്രുതി ഹാസൻ
40 വർഷത്തിലേറെയായി അഭിനയത്തിൽ സജീവമാണ്. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. 1961ലാണ് നാടകത്തിൽ അഭിനയിച്ച് തുടങ്ങിയത്. 1984ൽ ആണ് ആദ്യമായി പ്രഫഷണൽ നാടകത്തിൽ അഭിനയിക്കുന്നത്. കെടി മുഹമ്മദിൻ്റെ കലിംഗ തിയറ്ററിൻ്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം

കലിംഗയ്ക്ക് പുറമെ കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്. 1977-ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. അണിയറ എന്ന നാടകത്തിലെ വേഷത്തിനാണ് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. രാജസഭയിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.

Samayam Malayalamകണ്ടയുടനെ ഇഷ്ടം തോന്നി, അന്ന് തന്നെ അച്ഛനോട് പറഞ്ഞു, 21 ആം വയസ്സില്‍ വിവാഹം! ഒന്നിച്ച് ജീവിച്ച 30 വര്‍ഷത്തെ കുറിച്ച് സോന നായര്‍കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നീ നാടകങ്ങളിൽ മികച്ച വേഷം ചെയ്തു. എംടിയുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2018 ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.... കൂടുതൽ വായിക്കുക

Read Entire Article