കണ്ടവര്‍ കാണാത്തവരോട് പറഞ്ഞ് ഓക്കേ ആക്കിയ വിജയം; UKOK ഹിറ്റിലേക്ക്

6 months ago 7

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 'ചെമ്പരത്തി പൂവ്', 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനംചെയ്ത 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (യുകെഒകെ) മികച്ച ബുക്കിങ്ങുമായി രണ്ടാം വാരത്തിലേക്ക് കടന്നു. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞ് മൗത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം.

ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോ. റോണി, മനോജ് കെ.യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങി നിരവധി പ്രമുഖതാരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് സജീവ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പന്‍ നിര്‍വഹിച്ചിരിക്കുന്നു. നടന്‍ ശബരീഷ് വര്‍മ്മ എഴുതിയ മനോഹര വരികള്‍ക്ക് നേരം, പ്രേമം പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശന്‍ ഈണം പകര്‍ന്നിരിക്കുന്നു.

എഡിറ്റര്‍: അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, കല: സുനില്‍ കുമരന്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്, വിതരണം: സെഞ്ച്വറി റിലീസ്, പിആര്‍ഒ: എ.എസ്. ദിനേശ്, അരുണ്‍ പൂക്കാടന്‍.

Content Highlights: `United Kingdom of Kerala` starring Ranjith Sajeev & Indrans receives affirmative word-of-mouth

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article