
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്ന ബോളിവുഡ് നടൻ അക്ഷയ് കുമാർ
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡില്‍ വന്നിറങ്ങിയ താരം കേരളീയ വേഷമാണ് ധരിച്ചത്. കോളേജ് ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അക്ഷയ് കുമാര്‍ മടിച്ചില്ല.
മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് താരം ഗുരുവായൂരിലെത്തിയത്. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാര്‍ ആചാരപരമായ വേഷങ്ങള്‍ ധരിച്ചാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്.
ആദ്യമായാണ് അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായാണ് അക്ഷയ് കുമാര്‍ കേരളത്തിലെത്തിയത്.
അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 'ഹൈവാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നേരത്തേ കൊച്ചിയില്‍ നടന്നു. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദര്‍ശന്‍ തന്നെയാണ്.
കെവിഎന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന മലയാള ചിത്രം 'ബാലന്‍' നിര്‍മ്മിക്കുന്നതും ഈ രണ്ടു ബാനറുകള്‍ ചേര്‍ന്നാണ്. ഇവര്‍ രണ്ടും പേരും ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹൈവാന്‍'. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലിഖാന്‍, സാബു സിറിള്‍ എന്നീ നാല് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
Content Highlights: Bollywood histrion Akshay Kumar visited Guruvayur Sri Krishna temple successful accepted Kerala outfit
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·