'കണ്ണപ്പ മൂവ്‌മെന്റ്' അമേരിക്കയില്‍നിന്ന്; പ്രൊമോഷന്‍ പരിപാടികള്‍ മേയ് 8-ന് തുടങ്ങും

8 months ago 7

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം 'കണ്ണപ്പ' തീയേറ്റര്‍ റിലീസിനുമുമ്പ് തന്നെ അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. മേയ് എട്ടുമുതല്‍ അമേരിക്കയില്‍നിന്ന് 'കണ്ണപ്പ മൂവ്‌മെന്റ്' ജ്വലിച്ചുയരും. ജൂണ്‍ 27-ന് റിലീസാകുന്ന ചിത്രത്തിന്റെ ആഗോള പ്രമോഷനുകള്‍ക്ക് ഇതോടെ തുടക്കം കുറിക്കും.

കണ്ണപ്പ റോഡ് ഷോ ന്യൂജേഴ്‌സിയില്‍ ആരംഭിക്കും. തുടര്‍ന്ന് ഡാലസിലും ലോസ് ആഞ്ജിലിസിലും നടക്കുന്ന പ്രധാന പരിപാടികള്‍, ചിത്രത്തില്‍നിന്നുള്ള എക്‌സ്‌ക്ലൂസീവ് ഫൂട്ടേജുകള്‍, സംഗീതം, പുറത്തുവിടാത്ത വിഷ്വലുകള്‍ എന്നിവ തിരഞ്ഞെടുത്ത പ്രേക്ഷകരിലേക്കായി എത്തും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാല്‍ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വേറിട്ട കഥപറച്ചില്‍, അതിശയിപ്പിക്കുന്ന ചില ദൃശ്യങ്ങള്‍, ആത്മീയമായമാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍നിന്ന് 'കണ്ണപ്പ മൂവ്‌മെന്റ്' ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തന്റെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യവിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുക്കുക കൂടിയാണ്.

വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. 'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Content Highlights: Vishnu Manchu's `Kannappa` make planetary buzz earlier theatrical release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article