കണ്ണപ്പയെ എവിടെ കാണാം! എവിടെയാണ് OTT റിലീസ്; ഉടനെ റിലീസ് ഉണ്ടോ: വിശേഷങ്ങൾ അറിയാം

6 months ago 9

Authored by: ഋതു നായർ|Samayam Malayalam23 Jul 2025, 10:03 am

കേരളത്തിലെ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് മോഹന്‍ലാലിനെ കണ്ണപ്പയിലെ അതിഥി താരമായി അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നൊരു സംസാരം നേരത്തെ ഉണ്ടായിരുന്നു

കണ്ണപ്പകണ്ണപ്പ (ഫോട്ടോസ്- Samayam Malayalam)
വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ അഭിനയിച്ച കണ്ണപ്പ 2025 ജൂൺ 27 ന് ആണ് കേരളം ഉൾപ്പെടെയുള്ള തീയേറ്ററുകളിൽ റിലീസിന് എത്തിയത്. ഇപ്പോൾ, തിയേറ്ററുകളിൽ വന്ന് 4 ആഴ്ചകൾക്കുള്ളിൽ, ചിത്രം സ്ട്രീമിംഗിനായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒടിടിയിൽ

തെലുഗു മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ 2025 ജൂലൈ 25 ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യാൻ ആണ് സാധ്യത. റിപ്പോർട്ട് ശരിയാണെങ്കിൽ, തിയേറ്റർ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കടക്കും. എന്നാൽ കണ്ണപ്പയുടെ OTT റിലീസ് സംബന്ധിച്ച് നിർമ്മാതാക്കളോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

കണ്ണപ്പയുടെ റിലീസിന് മുമ്പ്, സിനിമയുടെ റിലീസിന് മുമ്പ് ഒരു OTT കരാർ സംബന്ധിച്ച കാര്യങ്ങളും വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു.

ALSO READ: മീനാക്ഷിയുമായും സൗഹൃദം! മോൾ നാട്ടിലുണ്ട് പഠിത്തം കഴിഞ്ഞെത്തി; കുഞ്ഞാറ്റ, മായ എൻട്രി പോലെ സിനിമയിലേക്കോ

“എന്റെ സിനിമ 10 ആഴ്ചയ്ക്ക് മുമ്പ് OTT-യിൽ വരില്ല എന്നതിനാൽ എനിക്ക് വളരെ വലിയ സ്വാതന്ത്ര്യമുണ്ട്. അതാണ് എന്റെ കരാർ, ദൈവകൃപയാൽ, എനിക്ക് റിലീസ് സമ്മർദ്ദമില്ല. പ്രേക്ഷകർക്ക് ഏറ്റവും മികച്ചത് പ്രദർശിപ്പിക്കുക എന്നതാണ് എന്റെ ഏക ഉദ്ദേശ്യം; മാധ്യമങ്ങളോട് സംസാരിക്കവെ നടൻ പറഞ്ഞു,

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ശ്രീകാലഹസ്തി ക്ഷേത്രത്തിലെ ഭക്ത കണ്ണപ്പയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പ്പിക കഥയാണ് മുകേഷ് കുമാര്‍ സിംഗ് സംവിധാനം നിര്‍വഹിച്ച വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പ. പതിനാറാം നൂറ്റാണ്ടിലെ മഹാകവി ധൂര്‍ജതിയുടെ അറിയപ്പെടുന്ന ഗ്രന്ഥമായ ശ്രീകാളഹസ്തി മഹത്വത്തേയും പതിമൂന്നാം നൂറ്റാണ്ടിലെ ബസവ പുരാണത്തേയും അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയതിനോടൊപ്പം ബോളിവുഡില്‍ നിന്നും അക്ഷയ് കുമാറിനെ കൂടി ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ ചലച്ചിത്രമായാണ് കണ്ണപ്പ നിര്‍മിച്ചിരിക്കുന്നത്. മലയാളത്തെ പ്രതിനിധീകരിച്ച് മോഹന്‍ലാലാണ് കണ്ണപ്പയില്‍ വേഷമിട്ടിരിക്കുന്നത്.

Read Entire Article