സ്വാസികയെ വിവാഹത്തിന് ശേഷം ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന ആളാണ് പ്രേം ജേക്കബ് . പ്രേം തന്റെ രാശിയാണെന്നും, ഞങ്ങളുടെ വിവാഹത്തിന് ശേഷമാണ് തനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നത് എന്നും സ്വാസിക തന്നെ പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴിതാ സ്വാസികയുടെ അഭിനയത്തെയും, ആ റോള്‍ കിട്ടിയപ്പോള്‍ മുതല്‍ എത്രത്തോളം എഫേര്‍ട്ട് അതിന് പിന്നില്‍ തന്റെ ഭാര്യ എടുത്തു എന്നും ഒരു ഇമോഷണല്‍ പോസ്റ്റിലൂടെ പ്രേം പങ്കുവയ്ക്കുന്നത്.
പ്രേമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
നൂറ് സാമി- ഈ സിനിമയുടെ കഥ ശശി സാര്‍ നിനക്ക് ആദ്യമായി പറഞ്ഞു തന്നപ്പോള്‍ നീ എത്രമാത്രം ആവേശത്തോടെയാണ് എന്നെ വിളിച്ചതെന്നും, സെല്‍വി എന്ന കഥാപാത്രത്തിന് തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവന്‍ നല്‍കാന്‍ നീ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
ഒരുപാട് കഠിനാധ്വാനം ചെയ്തു, പുതിയ ഭാവങ്ങളും ശരീരഭാഷകളും പരീക്ഷിച്ചു, മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചു, ആ കഥാപാത്രം എത്രത്തോളം സ്വാഭാവികമാക്കാന്‍ പറ്റുമോ അത്രത്തോളം മികച്ചതാക്കാന്‍ നിന്റെ ദൈനംദിന ജീവിതത്തില്‍ പോലും നീ വരുത്തിയ മാറ്റങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ അടുത്തുണ്ടായിരുന്നപ്പോള്‍ പോലും നീ സാരിയുടുത്ത്, അറിയാതെ തന്നെ സെല്‍വിയായി മാറിപ്പോയ നിമിഷങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. അത്രയധികം കഠിനാധ്വാനം ചെയ്തിട്ടും, അത് പോരെന്ന തോന്നലില്‍ നീ നിന്നെത്തന്നെ വീണ്ടും മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
കള്ളക്കുറിച്ചിയില്‍ നിന്ന് രാത്രി ഒരുപാട് വൈകിയുള്ള ഫോണ്‍ കോള്‍ ഞാന്‍ ഓര്‍ക്കുന്നു; നിന്റെ അഭിനയത്തില്‍ നിനക്ക് അപ്പോഴും തൃപ്തി വന്നിട്ടുണ്ടായിരുന്നില്ല, ആ കഥാപാത്രത്തിന്റെ ഏറ്റവും മികച്ച രൂപമായി മാറണം എന്ന് നീ വീണ്ടും വീണ്ടും പറയുമായിരുന്നു. നിന്റെ ആ സമര്‍പ്പണബോധവും, എപ്പോഴും മെച്ചപ്പെടാനുള്ള ആ ആഗ്രഹവും ഞാന്‍ എപ്പോഴും ബഹുമാനത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്.
Also Read: വിവാഹം കഴിഞ്ഞ ഉടനെ സമാന്തയില്‍ നിന്നും ഉണ്ടായ അനുഭവം; ഭര്‍തൃ സഹോദരി പറയുന്നു, അവര്‍ ശരിക്കും തങ്കമാണ്!
എന്റെ പ്രിയപ്പെട്ടവളേ, നിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണിത്. നീ പ്രേക്ഷകരെ ചിരിപ്പിച്ചു, കരയിപ്പിച്ചു, പുഞ്ചിരിപ്പിച്ചു, അവരുടെ മനസ്സിലേക്ക് എല്ലാ വികാരങ്ങളും എത്തിച്ചു. അത് കാണുന്നത് തികച്ചും മനോഹരവും വൈകാരികവുമായ ഒരു അനുഭവമായിരുന്നു.
നിന്റെ കരിയറിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി ഈ കഥാപാത്രം എന്നും നിലനില്‍ക്കും. അതേ സമയം ഇത് നിന്റെ കരിയറിലെ പീക്ക് അല്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഇതിലും വലിയൊരു കഥാപാത്രം നിന്നെ തേടിയെത്തും, അതിലൂടെ നിന്റെ അഭിനയശേഷിയെ നീ ഇതിലും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുമെന്ന് എനിക്കറിയാം
കണ്ണുനിറഞ്ഞു കൊണ്ട്, എന്നാല്‍ ഒരു പുഞ്ചിരിയോടെ, നിന്നെയോര്‍ത്ത് എന്നും അഭിമാനിച്ചുകൊണ്ട്... എന്റെ സ്‌നേഹം- എന്ന് നിന്റെ കണവര്‍- എന്നാണ് പ്രേം ജേക്കബിന്റെ പോസ്റ്റ്




English (US) ·