'കണ്ണുംപൂട്ടി ടിക്കറ്റെടുക്കാൻ ഈ പാട്ട് മതിയല്ലോ'; മോഹൻലാലിന്റെ 'ഹൃദയപൂർവ'ത്തിലെ ആദ്യ​ഗാനം എത്തി

5 months ago 6

Hridayapoorvam

ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാലും മാളവികയും | സ്ക്രീൻ​ഗ്രാബ്

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി. മനു മഞ്ജിത് എഴുതി, ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ​ഗാനം സിദ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. 'വെൺമതി ഇനിയരികിൽ നീ മതി' എന്നുതുടങ്ങുന്ന ​ഗാനം ലിറിക്കൽ വീഡിയോ ആയാണ് ​എത്തിയത്.

മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിമിഷങ്ങളാണ് ​ഗാനത്തിലുള്ളത്. മികച്ച പ്രതികരണമാണ് ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് പേജിലൂടെ എത്തിയ ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഖിൽ സത്യൻ്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിനുപുറമെ പുണെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.

ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.

Content Highlights: The archetypal opus from Hridayapoorvam, starring Mohanlal and directed by Sathyan Anthikad, is released

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article