'കണ്ണുനിറഞ്ഞു, പക്ഷേ കൺട്രോൾചെയ്തു; ആ സീൻ ശരിക്കും നടന്നത്'; 'ആഭ്യന്തര കുറ്റവാളി'യെ പ്രശംസിച്ച് ബാല

7 months ago 6

bala asif ali kokila aabhyanthara kuttavaali abhyanthara kuttavaali

ബാലയും കോകിലയും, 'ആഭ്യന്തര കുറ്റവാളി' പോസ്റ്റർ | Photo: Screen grab/ Afwa authorities committee official, Naisam Salam

ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാര്‍ സംവിധാനംചെയ്ത 'ആഭ്യന്തര കുറ്റവാളി' മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സഹദേവന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഗാര്‍ഹിക പീഡന നിയമത്തിന്റെ പുരുഷ പക്ഷത്തുനിന്നുള്ള ആഖ്യാനമാണ് ചിത്രം നടത്താന്‍ ശ്രമിക്കുന്നത്. ചിത്രത്തിനും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിക്കും പ്രശംസയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ബാല.

ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ട് തനിക്ക് കണ്ണുനിറഞ്ഞുവെന്ന് ബാല പറഞ്ഞു. സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിനും ബാലയുടെ പ്രശംസയുണ്ട്. ഹരിശ്രീ അശോകന്റെ പ്രകടനത്തേയും ബാല പുകഴ്ത്തി. ചിത്രം പറയുന്നത് നിലവില്‍ നടക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീയേറ്ററില്‍ ഭാര്യ കോകിലയ്‌ക്കൊപ്പം സിനിമ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു നടന്‍. ഇതിന്റെ വീഡിയോ 'ആഭ്യന്തര കുറ്റവാളി'യുടെ അണിയറപ്രവര്‍ത്തകര്‍ അടക്കം പങ്കുവെച്ചിട്ടുണ്ട്.

ബാലയുടെ വാക്കുകള്‍:
കൈകാര്യംചെയ്യുന്ന വിഷയത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് ഞാന്‍ ചിത്രം കാണാനെത്തിയത്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ ഫീല്‍ ആവും. ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാന്‍.

പീറ്റര്‍ എന്ന കഥാപാത്രം ഉഗ്രന്‍ കഥാപാത്രമാണ്. മകളെ കാണാന്‍ എത്തുന്ന കോടതിയിലെ ആ സീന്‍ ശരിക്കും നടന്നതാണ്. ഹരിശ്രീ അശോകന്‍ അഭിനയിച്ച കഥാപാത്രം... എല്ലാസ്വത്തും എഴുതിക്കൊടുക്കേണ്ട അവസ്ഥ. ഒരുമാര്‍ഗവുമില്ലെങ്കില്‍ മരിച്ചുപോവേണ്ട അവസ്ഥ.

തുല്യഅവകാശങ്ങള്‍ വേണം, 100 ശതമാനവും വേണം. ചിത്രം പറയുന്നത് നിലവില്‍ നടക്കുന്ന കാര്യമാണ്.

ചിത്രം കണ്ട എത്രപേര്‍ ആസിഫ് അലിയെ സ്‌നേഹിച്ചിട്ടാണ് പോവുന്നത്. ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ അവന്റെ കവിളില്‍ ഞാന്‍ ഉമ്മ കൊടുത്തേനേ. ഒരുനടന് ഇങ്ങനെയുള്ള സ്‌ക്രിപ്റ്റ് എടുത്ത് അഭിനയിക്കണമെങ്കില്‍ അതിനും ഒരു ധൈര്യംവേണം.

Content Highlights: Bala praises Asif Ali`s almighty show successful `Abhyanthara Kuttavali`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article