23 July 2025, 07:47 PM IST

വിനായകൻ വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു | Photo: Screen grab/ Mathrubhumi News
കൊച്ചി: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് നടന്‍ വിനായകന്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന അനുസ്മരണ കൂട്ടായ്മയിലാണ് നടന്‍ പങ്കെടുത്തത്. കറുപ്പ് ടീ ഷര്‍ട്ട് ധരിച്ചാണ് വിനായകന്‍ അനുസ്മരണ പരിപാടിക്കായി എത്തിയത്.
അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി എത്തിയവര്‍ വി.എസിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. 'കോമ്രേഡ് വി.എസ്. അച്യുതാനന്ദന്‍', എന്ന് ഇംഗ്ലീഷിലും 'കണ്ണേ കരളേ', എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രത്തോടുകൂടിയ ഫ്‌ളെക്‌സിലാണ് പുഷ്പങ്ങള്‍ അര്‍പ്പിച്ചത്. വിനായകന്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്തുവന്നു.
Content Highlights: Actor Vinayakan offered condolences to erstwhile Kerala CM VS Achuthanandan





English (US) ·