കണ്ണ് മൂടി ജീവിക്കുകയൊന്നും അല്ലല്ലോ, നയന്‍താരയുടെ പഴയ ബന്ധങ്ങളെ കുറിച്ചൊക്കെ എനിക്കറിയാം എന്ന് വിഘ്‌നേശ് ശിവന്‍

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam6 Apr 2026, 4:38 p.m. IST

നയന്‍ മാം എന്ന് വിളിക്കാന്‍ പോലും പേടിയായിരുന്നു എനിക്ക്, അടുത്ത് നിന്ന് സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നപ്പോള്‍ അത് തിരുത്തിയത് നയന്‍ തന്നെയാണ്. മറ്റുള്ളര്‍ പറയുന്നതൊന്നുമല്ല സത്യം എന്ന് എനിക്കപ്പോഴാണ് ബോധ്യമായത്

nayanthara wikkiനയൻതാരയും വിഘ്നേശ് ശിവനും
നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും പ്രണയം ആരംഭിയ്ക്കുന്നത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം എന്ന് ആദ്യമായി വിഘ്‌നേശ് ശിവന്‍ തുറന്ന് പറയുന്നു.

ആദ്യത്തെ സിനിമയ്ക്ക് ശേഷം ചെയ്ത സിനിമകള്‍ എല്ലാം പരാജയപ്പെട്ട്, പോസ്റ്റര്‍ ഡിസൈനറായും, അസിസ്റ്റന്റ് ഡയരക്ടറായും എല്ലാം ജോലി ചെയ്ത് അവസാനമാണ് ഞാന്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലേക്ക് എത്തുന്നത്. അതും നയന്‍താര , വിജയ് സേതുപതി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം. ചെയ്യുന്നത് ശരിയാണോ, ഓകെയല്ലേ എന്നൊക്കെയുള്ള ടെന്‍ഷനൊക്കെ എനിക്കുണ്ടായിരുന്നു. മാം എന്ന് നയനെ വിളിക്കുമ്പോള്‍ തന്നെ എനിക്ക് ഭയങ്കരമായ ബഹുമാനവും പേടിയുമൊക്കെയായിരുന്നു.

Also Read: കേട്ടത് സത്യം, തൃഷ കൃഷ്ണന്‍ അഭിനയം നിര്‍ത്തുന്നു എന്ന് ചിത്ര ലക്ഷ്മണ്‍; പ്രണയമില്ലെങ്കില്‍ ഒന്നിനും അര്‍ത്ഥമില്ല എന്ന് നടി

ഷൂട്ടിങ് തുടങ്ങി മൂന്നാമത്തെ ദിവസം, ഞാന്‍ വല്ലാതെ ടെന്‍ഷനടിക്കുന്നു എന്ന് മനസ്സിലാക്കി എല്ലാവരുടെ മുന്‍പിലും വച്ച് നയന്‍ എന്നോട് പറഞ്ഞു, സര്‍ ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്, നിങ്ങള്‍ പറയുന്നത് പോലെ ചെയ്യുക എന്നതാണ് എന്റെ ജോലി. നൂറ് അല്ല, ആയിരം തവണ റീടേക്ക് പോയാലും, നിങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മടിക്കാതെ പറയൂ- എന്ന് പറഞ്ഞു. എനിക്കത് വലിയ ആശ്വാസമായിരുന്നു. അതുവരെ എനിക്ക് പേടിയായിരുന്നു

പിന്നീടുള്ള സംസാരത്തില്‍, ഇത്രയും സിംപിളും പാവവുമായിരുന്നോ മാം എന്ന തോന്നല്‍ എനിക്കുണ്ടായി. അതിന് മുന്‍പേ പല കഥകളും ഞാന്‍ നയനെ കുറിച്ച് കേട്ടിട്ടുണ്ട്, പാസ്റ്റ് റിലേഷന്‍ഷിപ്പിലെ കഥകള്‍ എല്ലാം അറിയാം, ഒന്നും അറിയാതെയിരിക്കാന്‍ കണ്ണ് മൂടിയൊന്നും അല്ലല്ലോ ജീവിക്കുന്നത്. പക്ഷേ ആ കേട്ടതൊന്നുമല്ല യഥാര്‍ത്ഥത്തിലുള്ള നയന്‍ എന്ന് എനിക്ക് കുറച്ചുകാലം അടുത്തിടപഴകിയതോടെ മനസ്സിലായി.


ഒരുപാട് സംസാരിക്കാന്‍ തുടങ്ങി, അങ്ങനെയാണ് പ്രണയിച്ചു തുടങ്ങിയത്. അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. ആ സമയത്ത് എടുത്ത ഒരു ഫോട്ടോ നയന്‍ തന്റെ വാട്‌സ് ആപ് ഡിപിയായി വച്ചിരുന്നു. കുറച്ചു നേരം മാത്രമേ വച്ചിരുന്നുള്ളൂ, അപ്പോഴേക്കും ഡിലീറ്റ് ആക്കി. വളരെ ക്ലോസ് സര്‍ക്കിള്‍ മാത്രം കാണുന്ന ആ ഡിപി നിമിഷ നേരങ്ങള്‍ക്കം ലീക്കാകുകയും ചെയ്തു. അതോടെയാണ് പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. അതിന് ശേഷം എത്രയോ വാര്‍ത്തകള്‍- ചിരിയോടെ വിഘ്‌നേശ് ശിവന്‍ ഓര്‍മകള്‍ പങ്കുവച്ചു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article