16 June 2025, 06:46 PM IST

പ്രതീകാത്മക ചിത്രം, വിൽ സ്മിത്ത് | Photo: X/ Cinema Connoisseur, AFP
ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ഇന്‍സെപ്ഷനി'ലെ വേഷം നിരസിച്ചതിന്റെ കാരണം പറഞ്ഞ് ഹോളിവുഡ് താരം വില്‍ സ്മിത്ത്. ഇതിവൃത്തം മനസിലാവാത്തതിനെത്തുടര്‍ന്നാണ് ചിത്രം നിരസിച്ചതെന്നാണ് വില്‍ സ്മിത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. വില്‍ സ്മിത്ത് നിരസിച്ച വേഷം പിന്നീട് ലിയോനാഡോ ഡികാപ്രിയോ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
1999-ല്‍ പുറത്തിറങ്ങിയ 'ദി മെട്രിക്‌സി'ലെ വേഷം വില്‍ സ്മിത്ത് വേണ്ടെന്ന് വെച്ചിരുന്നു. സമാനമായി വേണ്ടെന്ന് വെച്ച സിനിമകള്‍ ഏതെങ്കിലുമുണ്ടോ എന്ന അഭിമുഖകാരന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വില്‍ സ്മിത്ത്. 'ഇന്‍സെപ്ഷനി'ലെ വേഷം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് താന്‍ ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ലെന്നും വില്‍ സ്മിത്ത് വ്യക്തമാക്കി. ചിത്രം കൈകാര്യംചെയ്യുന്ന ആള്‍ട്ടര്‍നേറ്റീവ് റിയാലിറ്റി എന്ന ആശയം തനിക്ക് മനസിലായില്ലെന്നും ആ വേഷം വേണ്ടെന്ന് വെച്ചതില്‍ തനിക്കിപ്പോള്‍ വിഷമമുണ്ടെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ഡികാപ്രിയോ അവതരിപ്പിച്ച ഡോം കോബ് എന്ന വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ബ്രാഡ് പിറ്റിനെയായിരുന്നു. എന്നാല്‍, അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് വില്‍ സ്മിത്തിനെ സമീപിച്ചത്. വില്‍ സ്മിത്തും വേണ്ടെന്ന് വെച്ചതോടെ വേഷം ഡികാപ്രിയോയിലേക്ക് എത്തുകയായിരുന്നു.
Content Highlights: Will Smith reveals wherefore helium turned down a relation successful Christopher Nolan`s Inception
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·