'കഥാപാത്രം പാതി മലയാളി, ഞാന്‍ മലയാളം സിനിമകളുടെ ആരാധിക'; പരംസുന്ദരി വിമര്‍ശനങ്ങളില്‍ ജാന്‍വി കപൂര്‍

4 months ago 6

24 August 2025, 02:29 PM IST

jhanvi kapoor

ജാൻവി കപൂർ | Photo: Instagram/ Janhvi Kapoor

സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം പ്രധാനവേഷത്തിലെത്തുന്ന 'പരംസുന്ദരി'യിലെ കഥാപാത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടി ജാന്‍വി കപൂര്‍. ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണെന്ന് ജാന്‍വി പറഞ്ഞു. താന്‍ മലയാളം ചിത്രങ്ങളുടെ വലിയ ആരാധികയാണെന്നും ജാന്‍വി പറഞ്ഞു.

'ഒടുവില്‍ എനിക്ക് എന്റെ വേരുകളിലേക്ക് പോകാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഞാനോ എന്റെ അമ്മയോ മലയാളിയല്ല. എന്നാല്‍, എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ ഭൂപ്രകൃതിയോടും സംസ്‌കാരത്തോടും എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു. ഞാന്‍ മലയാളം ചിത്രങ്ങളുടെ ആരാധികയാണ്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്'- എന്നായിരുന്നു ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി പറഞ്ഞത്.

ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ട്രെയ്‌ലറിലെ മലയാളം സംഭാഷണങ്ങള്‍ക്കെതിരെയായിരുന്നു ആദ്യ വിമര്‍ശനം. പിന്നാലെ പുറത്തുവന്ന ഗാനത്തിലെ വരികളും ട്രോളിന് വിധേയമായി.

Content Highlights: Janhvi Kapoor connected accent backlash successful Param Sundari

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article