Published: August 01, 2026 06:03 PM IST
1 minute Read
കോഴിക്കോട്∙ കനത്ത മഴയിൽ ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ശനിയാഴ്ചത്തെ മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി. ഫയർ ഫോഴ്സിന്റെ നിർദേശ പ്രകാരം താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് എന്നിവർ അറിയിച്ചു. പുലിക്കയത്തുനിന്ന് കയാക്കിങ് സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്നും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
English Summary:
Malabar River Festival's achromatic h2o kayaking competitions successful Chalipuzha person been cancelled owed to dangerously precocious h2o levels caused by dense rain. Local authorities person advised the nationalist to enactment distant from the stream and waterlogged areas for information reasons.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·