05 May 2025, 08:34 AM IST

സോനു നിഗം | Photo: PTI
ബെംഗളൂരു: സംഗീതപരിപാടിക്കിടെ നടത്തിയ വിവാദപ്രസ്താവനയിൽ പ്രശസ്തഗായകൻ സോനു നിഗമിന്റെ പേരിൽ ബെംഗളൂരു ആവലഹള്ളി പോലീസ് കേസെടുത്തു. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സോനു നിഗം വിവാദ പ്രസ്താവന നടത്തിയത്.
സോനുവിനോട് വിദ്യാർഥികൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടിരുന്നു. ‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്ന് ആരോപണമുയർന്നു.
കന്നഡ രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ പ്രസിഡന്റ് എ. ധർമരാജിന്റെ പരാതിയിലാണ് കേസെടുത്തത്. കന്നഡ വികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു.
സോനുവിനെ പോലീസ് ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കും. നാലോ അഞ്ചോ ആളുകൾ കന്നഡ പാട്ട് പാടണമെന്ന് ഭീഷണിസ്വരത്തിൽ തന്നോട് ആവശ്യപ്പെടുകയായിരുന്നെന്ന് സോനു പിന്നീട് വിശദീകരിച്ചു. എല്ലാ കന്നഡിഗരെയും കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: FIR filed against Sonu Nigam implicit provocative remarks astatine Bengaluru performance aft Kannada opus demand
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·