15 May 2025, 07:26 AM IST
സോനുവിനോട് ഏതാനും വിദ്യാർഥികൾ കന്നഡഗാനം പാടാൻ ആവശ്യപ്പെട്ടപ്പോൾ ‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗായകൻ സോനു നിഗം | ഫോട്ടോ: PTI
ബെംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഗായകൻ സോനു നിഗം ഈ മാസം 15-നുള്ളിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പോലീസ്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജി 15-ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ അന്ത്യശാസനം.
സോനുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പോലീസ് നോട്ടീസ് നൽകിയിരുന്നു. പക്ഷേ, അദ്ദേഹം ഇതിനോട് പ്രതികരിച്ചിട്ടില്ല. തുടർന്നാണ് അന്ത്യശാസനം നൽകിയത്. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെ സോനു നടത്തിയ വിവാദപ്രസ്താവനയാണ് കേസിനിടയാക്കിയത്.
സോനുവിനോട് ഏതാനും വിദ്യാർഥികൾ കന്നഡഗാനം പാടാൻ ആവശ്യപ്പെട്ടപ്പോൾ ‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്ന് ആരോപണമുയർന്നു. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ പ്രസിഡന്റ് എ. ധർമരാജ് നൽകിയ പരാതിയിൽ ബെംഗളൂരു ആവലഹള്ളി പോലീസാണ് കേസെടുത്തത്.
Content Highlights: Singer Sonu Nigam faces constabulary summons successful Bengaluru implicit arguable remarks astir Kannada
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·