കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസ്: സോനു നി​ഗമിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

8 months ago 7

16 May 2025, 08:18 AM IST


നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കിൽ സമൻസയച്ച് വിളിച്ചുവരുത്തുന്നതിനു പകരം പോലീസ് ഗായകന്റെ അടുക്കലേക്ക് പോകണം. അതിനുള്ള ചെലവ് സോനു നിഗം വഹിക്കണം.

Sonu Nigam

സോനു നി​ഗം | ഫോട്ടോ: ANI

ബെംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഗായകൻ സോനു നിഗമിന് ആശ്വാസം. ഗായകനെതിരേ അറസ്റ്റുപോലുള്ള നടപടികൾ കർണാടക ഹൈക്കോടതി തടഞ്ഞു. ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് നടപടി.

അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെ അന്വേഷണത്തിന്റെ അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി തടഞ്ഞു.മൊഴി രേഖപ്പെടുത്താൻ സോനു നിഗം പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി മൊഴിനൽകാം.

നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കിൽ സമൻസയച്ച് വിളിച്ചുവരുത്തുന്നതിനു പകരം പോലീസ് ഗായകന്റെ അടുക്കലേക്ക് പോകണം. അതിനുള്ള ചെലവ് സോനു നിഗം വഹിക്കണം.

മേയ് മൂന്നിന് ആവലഹള്ളി പോലീസാണ് ഗായകന്റെ പേരിൽ കേസെടുത്തത്. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ അധ്യക്ഷൻ ടി.എ. ധർമരാജ് നൽകിയ പരാതിയിലാണ് കേസ്. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെ സോനു നിഗം നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു പരാതി.

ഏതാനും വിദ്യാർഥികൾ കന്നഡഗാനം പാടാൻ ആവശ്യപ്പെട്ടപ്പോൾ, ‘‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’’ എന്നദ്ദേഹം പ്രതികരിച്ചതാണ് കേസിനിടയാക്കിയത്.

Content Highlights: Sonu Nigam Receives High Court Relief successful Karnataka Kannada Controversy Case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article