കന്നിസെ‍ഞ്ചറിയുമായി കത്തിക്കയറി ജുറേൽ (101 പന്തിൽ 160*), ഫിഫ്റ്റിയടിച്ച് റിങ്കു സിങ്; അഭിഷേകും വൈഭവും മിന്നിയില്ല, ഷമിക്ക് 3 വിക്കറ്റ്

3 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 29, 2025 02:29 PM IST

1 minute Read

 X/CricketTimesHQ)
ധ്രുവ് ജുറേൽ (ഫയൽ ചിത്രം: X/CricketTimesHQ)

രാജ്കോട്ട് ∙ വിജയ് ഹസാരെ ട്രോഫിയിൽ ധ്രുവ് ജുറേലിന് സെഞ്ചറി. മൂന്നാം റൗണ്ടിൽ ബറോഡയ്ക്കെിരായ മത്സരത്തിലാണ് യുപി താരമായ ജുറേൽ സെഞ്ചറി നേടിയത്. 101 പന്തിൽ 160 റൺസെടുത്ത താരം പുറത്താകാതെ നിന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ജുറേലിന്റെ കന്നി സെ‍ഞ്ചറിയാണിത്. എട്ടു സിക്സും 15 ഫോറുമടങ്ങുന്നതാണ് ജുറേലിന്റെ ഇന്നിങ്സ്. യുപി ക്യാപ്റ്റൻ റിങ്കു സിങ് അർധസെ‍ഞ്ചറിയും നേടി. 67 പന്തിൽ 63 റൺസാണ് റിങ്കു നേടിയത്. യുപി ഓപ്പണർ അഭിഷേക് ഗോസ്വാമിയും (51 പന്തിൽ 51) ഫിഫ്റ്റിയടിച്ചു. മൂവരുടെയും ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റു ചെയ്ത യുപി, 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 369 റണ്‍സെടുത്തു.

ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ 26 പന്തിൽ 30 റൺസടുത്ത് പുറത്തായി. ഒരു സിക്സും അഞ്ച് ഫോറുമായി അഭിഷേക് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. അർധസെഞ്ചറി നേടിയ സലി‍ൽ അറോറയുടെയും (84 പന്തിൽ 65), ക്രിഷ് ഭഗതിന്റെയും (65 പന്തിൽ 51) ബാറ്റിങ് മികവിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ ബിഹാർ ഓപ്പണറായ പതിനാലുകാരൻ വൈഭവ് സൂര്യവംശി 10 പന്തിൽ 31 റണ്‍സെടുത്ത് പുറത്തായി. ഒരു സിക്സും ആറു ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. ആദ്യം ബാറ്റു ചെയ്തു മേഘാലയ 9 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു.

ചണ്ഡിഗഡിനെതിരെ ബംഗാൾ താരം മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുകേഷ് കുമാർ അഞ്ച് വിക്കറ്റെടുത്തു തിളങ്ങി. 10 ഓവറിൽ 59 റൺസ് വിട്ടുകൊടുത്താണ് മുകേഷ് കുമാറിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഷമി 9.2 ഓവറിൽ 69 റൺസ് വിട്ടുകൊടുത്തു. ആദ്യം ബാറ്റു ചെയ്ത ചണ്ഡിഗഡ്, 48.2 ഓവറിൽ 319 റൺസിന് ഓൾഔട്ടായി.

English Summary:

Vijay Hazare Trophy sees awesome performances from assorted players. Dhruv Jurel scored a century, and different players besides showed large show successful their respective matches.

Read Entire Article