Published: August 17, 2025 10:26 PM IST
1 minute Read
തിരുവനന്തപുരം ∙ കെസിഎലിലെ ആതിഥേയ സ്ഥാനത്താണ് ട്രിവാൻഡ്രം റോയൽസ്. സ്വന്തം മണ്ണിൽ നടക്കുന്ന പോരിൽ ആദ്യ സീസണിൽ മൂന്നാംസ്ഥാനത്തായ ടീം ഇത്തവണ കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. കേരള സീനിയർ ടീമിലുൾപ്പെട്ട 5 താരങ്ങളുണ്ട് ടീമിൽ. കഴിഞ്ഞ തവണ ടീമിനെ നയിച്ച ഓൾറൗണ്ടർ അബ്ദുൽ ബാസിതിനെ ഇത്തവണ ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളിൽ നിന്നു സ്വതന്ത്രമാക്കിയപ്പോൾ പകരം നായകനാകുന്നത് ബാറ്റർ കൃഷ്ണപ്രസാദ്.
കഴിഞ്ഞ സീസണിൽ രണ്ട് അർധ സെഞ്ചറിയടക്കം 300 റൺസുമായി ടീമിന്റെ ടോപ് സ്കോറർ ആയ ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകൻ. അബ്ദുൽ ബാസിതിനൊപ്പം പരിചയ സമ്പന്നനായ ബേസിൽ തമ്പിയെയും ഫാനൂസ് ഫൈസിനെയും കൂടി ടീമിലെത്തിച്ചാണ് ടീം ബോളിങ് കരുത്തു കൂട്ടിയത്. 5 ഓൾറൗണ്ടർമാരുണ്ട് നിരയിൽ. മുൻ രഞ്ജി താരം എസ്.മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. സംവിധായകൻ പ്രിയദർശൻ, ജോസ് പട്ടാര തുടങ്ങിയവർ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.
ടീമംഗങ്ങൾ: ബാറ്റർ- കൃഷ്ണ പ്രസാദ് ,ഗോവിന്ദ് ദേവ് പൈ, റിയാ ബഷീർ, സൻജീവ് സതീശൻ. ഓൾറൗണ്ടർ- അബ്ദുൽ ബാസിത്, അനന്തകൃഷ്ണൻ, അഭിജിത്ത് പ്രവീൺ, ടി.എസ്.വിനിൽ, എസ്.നിഖിൽ. പേസ് ബോളർ- ബേസിൽ തമ്പി, ഫാനൂസ് ഫൈസ്, ആസിഫ് സലാം. സ്പിന്നർ- വി.അജിത്, ജെ.എസ്.അനുരാജ് , വിക്കറ്റ് കീപ്പർ- എസ്.സുബിൻ, അദ്വൈത് പ്രിൻസ്.
English Summary:








English (US) ·