Published: June 09 , 2025 05:10 PM IST
1 minute Read
മുംബൈ∙ മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു ഐപിഎല്‍ 2025 ലെ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കിരീടം നേരിയ രജത് പാട്ടീദാറിനെയും ഫൈനലിൽ തോറ്റ ശ്രേയസ് അയ്യരെയും ഒഴിവാക്കി. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയാണ് നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഐപിഎൽ ടീമിനെ നയിക്കുന്നത്. 2024, 2025 സീസണുകളിൽ മുംബൈ ടീമിന്റെ ക്യാപ്റ്റൻ പോലുമല്ലാതിരുന്ന രോഹിതിന് എന്തുകൊണ്ട് നായക സ്ഥാനം നൽകി എന്ന ചോദ്യത്തോട് സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.
14 മത്സരങ്ങളിൽനിന്ന് 717 റൺസെടുത്ത രോഹിത് ശർമ കഴിഞ്ഞ സീസണിൽ മുംബൈയുടെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. സൂര്യകുമാർ യാദവാണ് ഒന്നാമത്. രോഹിത് ശർമയാണ് മുംബൈയുടെ രാജാവെന്നാണ് സിദ്ദുവിന്റെ പ്രതികരണം. ‘‘രോഹിതിന് അഞ്ച് ഐപിഎൽ കിരീടങ്ങളുണ്ട്. ട്വന്റി20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയുമുണ്ട്. അദ്ദേഹം എല്ലാ നേട്ടങ്ങളും വെട്ടിപ്പിടിച്ചിരിക്കുന്നു. രോഹിത് മുംബൈയുടെ രാജാവാണ്.’’– സിദ്ദു യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
2025 സീസണിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തി ഐപിഎൽ സ്വന്തം നിലയ്ക്ക് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ രോഹിതിന് ടീമിൽ ഇടം പോലും ലഭിച്ചിരുന്നില്ല. മുംബൈയുടെ ടോപ് സ്കോററായ സൂര്യകുമാർ യാദവിനെയും സിദ്ദു പ്ലേയിങ് ഇലവനിൽനിന്നു വെട്ടി. രോഹിത് ശർമയും വിരാട് കോലിയുമാണ് ഓപ്പണർമാർ. ജോസ് ബട്‍ലര്‍, ശ്രേയസ് അയ്യർ, നിക്കോളാസ് പുരാൻ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, നൂർ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, ജോഷ് ഹെയ്‍സൽവുഡ് എന്നീ താരങ്ങളും സിദ്ദുവിന്റെ ടീമിലുണ്ട്.
English Summary:








English (US) ·