കപ്പടിച്ചു, പക്ഷേ ആർസിബി ആ സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കിയേക്കും; റിലീസ് ചെയ്തേക്കുക വിദേശ താരത്തെ

7 months ago 7
അവസാനം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീട ധാരണം. ആറ് റൺസിനാണ് ഈ കളിയിൽ ആർസിബിയുടെ വിജയം. കിരീട നേട്ടത്തിനായുള്ള നീണ്ട 18 വർഷത്തെ കാത്തിരിപ്പാണ് ഇക്കുറി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാനിപ്പിച്ചത്.ഇക്കുറി സ്വപ്ന കുതിപ്പ് നടത്തി ആർസിബി കിരീടം ചൂടുമ്പോൾ അതിൽ എടുത്തുപറയേണ്ടത് ടീം വർക്ക് തന്നെയാണ്‌. ഒറ്റ കളിക്കാരനെ ആശ്രയിച്ചുകൊണ്ടുള്ള ഗെയിം പ്ലാൻ ആയിരുന്നില്ല ഇക്കുറി ആർസിബിയുടേത്‌. വ്യത്യസ്ത താരങ്ങളാണ് ഇക്കുറി ടീമിന്റെ വിജയശില്പികളായത്‌. ആർസിബിയുടെ വ്യത്യസ്ത താരങ്ങൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്നതും ക്രിക്കറ്റ് ലോകം കണ്ടു.

അതേ സമയം ആർസിബി നിരയിൽ ഇക്കുറി വൻ ഫ്ലോപ്പായ ഒരു താരവുമുണ്ട്. വമ്പൻ തുകക്ക് ടീമിലെത്തി പ്രതീക്ഷക്ക് ഒത്തുയരാൻ സാധിക്കാതെ പോയ ഈ സൂപ്പർ താരത്തെ ആർസിബി ടീമിൽ നിന്നൊഴിവാക്കാനാണ് സാധ്യത.

കപ്പടിച്ചു, പക്ഷേ ആർസിബി ആ സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കിയേക്കും; റിലീസ് ചെയ്തേക്കുക വിദേശ താരത്തെ


ഇക്കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ വൻ തുകക്ക് ആർസിബി സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റണാണ് കപ്പടിച്ച സീസണിൽ ടീമിൽ ഫ്ലോപ്പായത്. മെഗാ ലേലത്തിൽ 8.75 കോടി രൂപക്ക് ആർസിബി സ്വന്തമാക്കിയ ലിവിങ്സ്റ്റണ് പ്രതീക്ഷക്ക് ഒത്തുയരാൻ സാധിച്ചില്ല‌. 10 കളികളിൽ 16.00 ബാറ്റിങ് ശരാശരിയിൽ 112 റൺസായിരുന്നു ഈ ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. ബൗളി‌ങ്ങിലും ടീമിന് വേണ്ടി കാര്യമായ സംഭാവന നൽകാൻ താരത്തിനായില്ല. അഞ്ച് കളികളിൽ പന്തെറി‌ഞ്ഞ ലിവിങ്സ്റ്റൺ രണ്ട് വിക്കറ്റുകളാണ് നേടിയത്.

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി
ഇക്കുറി വലിയ പരാജയമായത് കൊണ്ടു തന്നെ വമ്പൻ തുകക്ക് ടീമിലെത്തിച്ച ലിയാം ലിവിങ്സ്റ്റണെ ആർസിബി ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ഇത് അടുത്ത ലേലത്തിൽ ടീമിന്റെ പേഴ്സ് ബാലൻസ് ഉയർത്താനും സഹായിക്കും. ലിവിങ്സ്റ്റണെ റിലീസ് ചെയ്യുന്നത് വഴി പേഴ്സിൽ 8.75 കോടി രൂപ ആർസിബിക്ക് ലഭിക്കും. പുതിയൊരു വിദേശ ഫിനിഷറെ ടീമിലെത്തിക്കാൻ ഈ തുക ആർസിബിക്ക് ഉപകരിക്കും.

അതേ സമയം ലിയാം ലിവിങ്സ്റ്റണെ ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ അദ്ദേഹത്തിന് പകരം ആർസിബിക്ക് ടീമിലേക്ക് പരിഗണിക്കാവുന്ന കളിക്കാരനാണ് കാമറോൺ ഗ്രീ‌ൻ. 2024 സീസൺ ഐപിഎല്ലിൽ ആർസിബിക്ക് ഒപ്പമുണ്ടായിരുന്ന താരമാണ് ഈ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

12 ഇന്നിങ്സുകളിൽ നിന്ന് 31.87 ബാറ്റിങ് ശരാശരിയിൽ 255 റൺസും, ഒപ്പം 10 വിക്കറ്റുകളുമാണ് ആർസിബി ജേഴ്സിയിൽ ഗ്രീൻ നേടിയത്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച പേസ് ബൗളിങ് ഓൾ റൗണ്ടർമാരിൽ ഒരാളാണ് അദ്ദേഹം. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് 2025 സീസൺ ഐപിഎൽ മെഗാ ലേലത്തിൽ നിന്ന് അദ്ദേഹം സ്വയം വിട്ടുനിൽക്കുകയായിരുന്നു.

ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്
2025 സീസൺ ഐപിഎല്ലിൽ ആർസിബിയുടെ സ്ക്വാഡ്: വിരാട് കോഹ്ലി, രജത് പാട്ടിദാർ, സ്വാസ്തിക് ചികാര, ടിം ഡേവിഡ്, മയങ്ക് അഗർവാൾ, കൃണാൽ പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റൺ, മനോജ് ഭണ്ഡാഗെ, റൊമാരിയോ ഷെഫേഡ്, സ്വപ്നിൽ സിങ്, മോഹിത് റാതി, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ടിം സീഫർട്ട്, ജോഷ് ഹേസൽവുഡ്, റാസിഖ് ദർ സലാം, സുയാഷ് ശർമ, യഷ് ദയാൽ, നുവാൻ തുഷാര, അഭിനന്ദൻ സിങ്, ബ്ലെസിങ് മുസരാബാനി.

Read Entire Article