Curated by: ഗോകുൽ എസ്|Samayam Malayalam•6 Jun 2025, 6:06 pm
ഇത്തവണ കപ്പടിച്ചെങ്കിലും അടുത്ത സീസണ് മുൻപ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ( Royal Challengers Bengaluru ) ടീമിൽ ചില മാറ്റങ്ങൾ ഉറപ്പ്. ഇക്കുറി ഫ്ലോപ്പായ താരങ്ങളെ പുറത്താക്കിയേക്കും.
ഹൈലൈറ്റ്:
- ആർസിബി ടീമിൽ മാറ്റം വരും
- ചില താരങ്ങൾ പുറത്തായേക്കും
- പണി കിട്ടുക ഇത്തവണ ഫ്ലോപ്പായവർക്ക്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ഫോട്ടോസ്- Samayam Malayalam) അടുത്ത സീസണിലെ താരലേലത്തിന് മുൻപ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൽ നിന്ന് പുറത്താക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് ലിയാം ലിവിങ്സ്റ്റൺ. ഇംഗ്ലീഷ് താരമായ ലിവിങ്സ്റ്റണെ കഴിഞ്ഞ മെഗാ ലേലത്തിൽ നിന്നാണ് ആർസിബി സ്വന്തമാക്കിയത്. എന്നാൽ വലിയ പ്രതീക്ഷകളോടെ ടീമിലെത്തിയ ലിവിങ്സ്റ്റൺ ഇക്കുറി വൻ ഫ്ലോപ്പായി. ആർസിബിയുടെ പ്രതീക്ഷകൾക്ക് ഒത്തുയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ സീസണിൽ 10 മത്സരങ്ങളിലാണ് ലിവിങ്സ്റ്റൺ ആർസിബിക്കായി ഇറങ്ങിയത്. ഈ കളികളിൽ നിന്ന് 112 റൺസും രണ്ട് വിക്കറ്റുകളും മാത്രമാണ് ലിവിങ്സ്റ്റണ് നേടാനായത്.
കപ്പടിച്ചു, പക്ഷേ ആർസിബി ഈ മൂന്ന് താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കും? അടുത്ത സീസണ് മുൻപ് നിർണായക മാറ്റം ഉറപ്പ്
കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്ന് ആർസിബി 6.5 കോടി രൂപക്ക് സ്വന്തമാക്കിയ താരമാണ് റാസിഖ് സലം ദർ. എന്നാൽ വലിയ പ്രതീക്ഷകളോടെ എത്തിച്ച താരത്തിന് ആർസിബി ജേഴ്സിയിൽ തിളങ്ങാനായില്ല. രണ്ട് മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച ഈ യുവ താരത്തിന് ഒരു വിക്കറ്റാണ് നേടാനായത്. എക്കോണമിയാകട്ടെ 12 ന് അടുത്തും. അടുത്ത ലേലത്തിൽ മികച്ച ഒട്ടേറെ അൺക്യാപ്പ്ഡ് താരങ്ങൾ ലഭ്യമാകും എന്നതിനാൽ ആർസിബി റസിഖിനെ ഒഴിവാക്കാനാണ് സാധ്യത.
Also Read: 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം.
2025 സീസണിൽ ഒരു കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ ചേർന്ന താരമാണ് ദക്ഷിണാഫ്രിക്കൻ പേസ് ബൗളറായ ലുങ്കി എംഗിഡി. രണ്ട് മത്സരങ്ങൾ മാത്രമാണ് ആർസിബിക്കായി ഇക്കുറി താരം കളിച്ചത്. ഇതിൽ ചെന്നൈക്ക് എതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞ എംഗിഡിക്ക് പക്ഷേ സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ തിളങ്ങനായില്ല. 51 റൺസായിരുന്നു ഈ കളിയിൽ താരം വഴങ്ങിയത്. അടുത്ത താരലേലത്തിൽ നിരവധി വിദേശ പേസ് ബൗളിങ് ഓപ്ഷനുകൾ ലഭ്യമായിരിക്കും എന്നതിനാൽ ഈ സീസണ് ശേഷം എംഗിഡിയെ ആർസിബി റിലീസ് ചെയ്തേക്കും.
Also Read: ഐപിഎല്‍ കിരീട വിജയത്തിനു ശേഷം വികാരാധീനനായി വിരാട് കോഹ്‌ലി
2025 സീസണിൽ ആർസിബിയുടെ സ്ക്വാഡ് ഇങ്ങനെ: രജത് പാട്ടിദാർ ( ക്യാപ്റ്റൻ ), വിരാട് കോഹ്ലി, സ്വസ്തിക് ചികാര, ടിം ഡേവിഡ്, മയങ്ക് അഗർവാൾ, കൃണാൽ പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റൺ, മനോജ് ഭണ്ഡാഗെ, റൊമാരിയോ ഷെഫേഡ്, സ്വപ്നിൽ സിങ്, മോഹിത് റാതി, ഫിലിപ് സാൾട്ട്, ജിതേഷ് ശർമ, ടിം സീഫർട്ട്, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, റസിഖ് ദർ സലാം, സുയാഷ് ശർമ, യഷ് ദയാൽ, നുവാൻ തുഷാര, അഭിനന്ദൻ സിങ്, ബ്ലെസിങ് മുസരബാനി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·