കപ്പ് കേക്കും കഴിക്കും പാട്ടുംപാടും അപ്പോ ബിഗ് ബോസോ! 19 വർഷത്തിന് ശേഷം ഞാൻ യുഎസിലേക്ക് എന്ന് മോഹൻലാൽ

6 months ago 7

Authored by: ഋതു നായർ|Samayam Malayalam26 Jun 2025, 3:25 pm

ബിഗ്‌ബോസിന്റെ ആദ്യ സീസണിൽ അദ്ദേഹം 12 കോടി ആയിരുന്നു പ്രതിഫലം വാങ്ങിയതെന്നും ഏറ്റവും ഒടുവിലത്തെ സീസണിൽ ഒരു എപ്പിസോഡിന് 70 ലക്ഷം വീതം ആണ് ലഭിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു

മോഹൻലാൽമോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
പത്തൊൻപത് വർഷത്തിന് ശേഷം ഒരു ശോയുടെ ഭാഗമായി മോഹൻലാൽ അമേരിക്കയിലേക്ക്. കിലുക്കം Kilukkam25 എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ പങ്കെടുക്കാൻ ആണ് അദ്ദേഹവും കൂട്ടരും അമേരിക്കയിൽ എത്തുന്നത്. ലാലേട്ടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു.

ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു സംഗീത യാത്രയ്ക്കായി ഞാൻ യുഎസ്എയിലേക്ക് വരുന്നു, ഇത്തവണ ഞാൻ സ്റ്റീഫൻ ദേവസ്സിയോടൊപ്പമാണ്, യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു ഓഗസ്റ്റ് 29 ന് ഹ്യൂസ്റ്റണിലേക്കും ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 തീയതികളിൽ അമേരിക്കയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഞാൻ വരുന്നു എന്നും ലാലേട്ടൻ പുത്തൻ വീഡിയോയിലൂടെ പറയുന്നു. ഒപ്പം കുഞ്ഞു ആരാധിക Amelia Maria Raj യുടെ ആഗ്രഹം നിറവേറ്റും എന്ന ഉറപ്പും അദ്ദേഹം നൽകി. ഉറപ്പായും ഞാൻ വരുമെന്നും കപ്പ് കേക്ക് കഴിക്കും തുടരും സിനിമയിലെ കണ്മണിപ്പൂവേ പാട്ടും പാടും എന്നൊക്കെയാണ് ലാലേട്ടൻ അറിയിച്ചത്. എന്നാൽ ഇതിന്റെ ഇടയിലാണ് ബിഗ് ബോസ് ആരാധകർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടായത് .

ബിഗ് ബോസ് ഏഴാം സീസൺ അധികം വൈകാതെ തുടങ്ങും എന്ന സൂചന നില നിൽക്കെ ലാലേട്ടൻ ഇതെങ്ങോട്ട് ആണ്. ബിഗ് ബോസ്അമരക്കാരൻ ആകാൻ അദ്ദേഹം ഉണ്ടാകില്ലേ എന്നിങ്ങനെ നീളുകയാണ് സംശയങ്ങൾ. കോവിഡ് കാലത്ത് ലാലേട്ടൻ മത്സരാർത്ഥികളെ വീഡിയോ കോൾ വഴിയാണ് അറ്റൻഡ് ചെയ്തത് അതേപോലെ ഇതും അങ്ങനെ ആകുമോ എന്ന സംശയവും ചിലർ പങ്കുവച്ചു. അതേസമയം തുടരും സിനിമ വമ്പൻ ഹിറ്റ് ആവുകയും കണ്ണപ്പയുടെ റിലീസ് കാത്തിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലാലേട്ടന്റെ അമേരിക്കൻ യാത്ര. 19 വർഷത്തിന് ശേഷം ആണ് ലാലേട്ടൻ അമേരിക്കൻ മലയാളികളെ കാണാൻ ഒരു സ്റ്റേജ് ഷോയും ആയി എത്തുന്നത്.

ALSO READ: ഞാൻ ചേട്ടനും ചേച്ചിക്കും മകളെപ്പോലെ! മഞ്ചുക്കുട്ടി വാര്യർ ആണ്; ദി റിയൽ പോരാളി; എന്തിനെയും നേരിടാനുള്ള കഴിവ് മോൾക്കുണ്ടെന്ന് കുഞ്ചുവുംഅതെ സമയം ബിഗ് ബോസ് സീസൺ ഏഴിൽ നിന്നും ലാലേട്ടൻ പിന്മാറി എന്നുള്ള വാർത്തകൾ ഇടക്ക് വന്നിരുന്നു. ഈ റിപ്പോർട്ടുകൾ ശരി എങ്കിൽ ആരാകും ബിഗ് ബോസ് അവതാരകൻ ആയി എത്തുന്നത് എന്നിങ്ങനെ നീളുന്നു ആരാധകരുടെ സംശയങ്ങൾ. ഇത്തവണ സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ നിരവധി പേര് ഷോയിൽ ഉണ്ടാകും എന്നുള്ള സൂചനയും ഇടക്ക് വന്നിരുന്നു. പക്ഷേ ആര് വന്നാലും പോയാലും അവതാരകൻ ആയി ലാലേട്ടൻ മതി എന്ന നിര്ബന്ധത്തിലാണ് ഫാൻസ്‌.
Read Entire Article