കമോൺ കേരളം; ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്നു തുടക്കം

1 week ago 3

വി.പി.സുഹൈൽ

വി.പി.സുഹൈൽ

Published: November 12, 2026 12:53 PM IST

1 minute Read

 വിഘ്നേഷ് കൃഷ്ണമൂർത്തി/ മനോരമ.
മാധവറാവു സിന്ധ്യ ഖേൽ പരിസർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരള ടീം. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി/ മനോരമ.

ഒരു കാലത്ത് മുഗൾ രാജാക്കൻമാർ ഉൾപ്പെടെ വേട്ടയാടാൻ ഇറങ്ങിയിരുന്ന വനങ്ങളുടെ നാടാണ് ശിവപുരി. ഇന്ന് രാജാക്കൻമാരില്ലെങ്കിലും കാടും മൃഗങ്ങളുമൊക്കെ ഇവിടെ അതുപോലെ നിലനിൽക്കുന്നുണ്ട്. ഈ മണ്ണിൽ ഇന്നുമുതൽ ഒരാഴ്ച രാജ്യത്തെ കൗമാര കായികതാരങ്ങൾ മെഡൽ വേട്ടയ്ക്ക് ഇറങ്ങും. ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്ന് ശിവപുരിയിൽ കൊടിയേറും. ശിവപുരിയിലെ മാധവറാവു സിന്ധ്യ ഖേൽ പരിസർ ഗ്രൗണ്ടിൽ രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 100 മീറ്റർ ഓട്ടത്തിന്റെ ഹീറ്റ്സ് മത്സരങ്ങളോടെ ചാംപ്യൻഷിപ്പിന് ഔദ്യോഗിക തുടക്കമാകും. ഇന്ന് ഫൈനൽ മത്സരങ്ങൾ ഇല്ല. ഷോട്പുട്, ജാവലിൻ ത്രോ, 400 മീറ്റർ ഓട്ടം, 3000 മീറ്റർ ഓട്ടം എന്നിവയാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ. ഷോട്പുട്, ജാവലിൻ ത്രോ, 3000 മീറ്റർ ഓട്ടം എന്നിവയുടെ യോഗ്യതാ റൗണ്ടും 100, 400 മീറ്ററിന്റെ സെമിഫൈനലുകളുമാണ് ഇന്നു നടക്കുക. നാളെമുതൽ രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4ന് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള എല്ലാ ടീമുകളും ഇന്നലെ റജിസ്ട്രേഷൻ പൂർത്തിയാക്കി.

English Summary:

National Junior School Athletics Championship begins contiguous successful Shivpuri with young athletes competing for medals astatine the Madhavrao Scindia Khel Parisar. The opening ceremonial volition beryllium graced by Union Minister Jyotiraditya Scindia, featuring preliminary events similar 100-meter heats, changeable put, and javelin throw.

Read Entire Article