Authored by: ഋതു നായർ|Samayam Malayalam•27 May 2025, 2:53 pm
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ് കൂടി ഭാഗമാകുന്ന ചിത്രം രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം
തൃഷ (ഫോട്ടോസ്- Samayam Malayalam) ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ്, തഗ് ലൈഫിലെ പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനത്തിന് മണിരത്നം മറുപടി നൽകിയത്. യഥാർത്ഥ ജീവിതത്തിൽ, പ്രായമായ വ്യക്തികൾക്ക് പലപ്പോഴും പ്രായത്തിൽ താഴെയുള്ള പങ്കാളികൾ ഉണ്ടാകാറുണ്ട് അതിൽ - പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന കാര്യമാണ്. ഇത് എത്രകാലം കഴിഞ്ഞാലും സംഭവിച്ചുപോകുന്ന കാര്യമാണെന്നും അത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു
ALSO READ: അവളെ ഓർക്കാത്ത ഞാൻ കരയാത്ത ഒറ്റ ദിവസം പോലുമില്ല! അവൾ ഒരിഞ്ചുപോലും നെഞ്ചിൽ നിന്നും ഇറങ്ങീട്ടില്ല; വീണ്ടും വൈറലായി വാക്കുകൾ യഥാർത്ഥ ജീവിതത്തിൽ, അൽപ്പം പ്രായമുള്ള ആളുകൾ, പ്രായത്തിൽ തഴെയുള്ള വ്യക്തിയുമായി, അത് പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ ബന്ധം കൊണ്ടുപോകുന്നവരുണ്ട്. . അത് ഒരു ഫാക്ടാണ് വളരെക്കാലമായി അത് അങ്ങനെയാണ്. ഇപ്പോൾ മാത്രമല്ല. എന്നാൽ സിനിമയിലായിരിക്കുമ്പോൾ, നമ്മൾ അതിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുകയോ അതിൽ മുൻവിധി നടത്താനും ശ്രമിക്കുന്നു അതായത് നിങ്ങളുടെ സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മൂടിവയ്ക്കാനോ അല്ലെങ്കിൽ കണ്ണടക്കാനോ ആണ് ശ്രമം സിനിമയിൽ വന്നാൽ അത് ചോദ്യം ചെയ്യപ്പെടും; മണിരത്നം പറഞ്ഞു.മുംബൈയിൽ നടന്ന ഒരു പ്രീ-റിലീസ് പരിപാടിയിൽ, കമൽഹാസനുമായുള്ള തന്റെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളോട് തൃഷയും പ്രതികരിച്ചിരുന്നു. തഗ് ലൈഫിലെ അവരുടെ കെമിസ്ട്രിയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് ആത്മവിശ്വാസത്തോടെയാണ് നടി മറുപടി നൽകിയത്.
ഔദ്യോഗികമായി ചിത്രത്തിലേക്ക് വരുന്നതിന് മുമ്പുതന്നെ ചിത്രത്തെക്കുറിച്ച് തനിക്ക് ശക്തമായ ഒരു അവബോധം ഉണ്ടായിരുന്നുവെന്ന് നടി പങ്കുവെച്ചു. ആ സമയത്ത് ഞാൻ ആ പ്രോജക്റ്റിൽ ഒപ്പിട്ടിരുന്നില്ല പക്ഷേ സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ, അത് പ്രശ്നം ആകുമെന്ന് തനിക്ക് തോന്നിയിരുന്നുവെനും തൃഷ പറഞ്ഞു.





English (US) ·