
'വൃഷഭ' ഫസ്റ്റ്ലുക്ക് | ഫോട്ടോ: Facebook
മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യോദ്ധാവിനെപ്പോലെ കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും.
നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.
ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.
ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Mohanlal`s upcoming pan-Indian movie Vrusshabha releases October 16th
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·