കയ്യിൽ സിഗരറ്റുള്ള 'മാർക്കോ' ആകാൻ എളുപ്പമാണ്, സിക്സ്പായ്ക്കുള്ള 'മാർക്കോ' ആകൂ - ഉണ്ണി മുകുന്ദന്‍

8 months ago 8

01 May 2025, 11:49 AM IST

Unni Mukundan

ഉണ്ണി മുകുന്ദൻ, മാർക്കോ എന്ന ചിത്രത്തിൽനിന്നൊരു രം​ഗം | ഫോട്ടോ: എസ്.എൽ ആനന്ദ്| മാതൃഭൂമി, Instagram

പുകവലി അടക്കമുള്ള ലഹരി ഉപയോ​ഗത്തിനെതിരെ സന്ദേശവുമായി നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരാമർശിച്ചുകൊണ്ടാണ് ലഹരി ഉപയോ​ഗത്തിനെതിരെ ഉണ്ണി മുകുന്ദൻ ശബ്ദമുയർത്തിയിരിക്കുന്നത്. മാർക്കോ എന്ന ചിത്രത്തിലെ തന്റെ ഒരു രം​ഗത്തിൽനിന്നുള്ള ചിത്രം സഹിതമാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഒരു സിഗരറ്റിന്റെ ഭാരം സാധാരണയായി ബ്രാൻഡും തരവും അനുസരിച്ച് 0.7 മുതൽ 1.0 ഗ്രാം വരെയാണ്. അതുകൊണ്ട്, ഫിൽട്ടറും പേപ്പറും ഉൾപ്പെടെ ഒരു സി​ഗരറ്റിന്റെ ആകെ ഭാരം സാധാരണയായി ശരാശരി 1 ഗ്രാം ആണ്. ഇങ്ങനെയാണ് നിങ്ങൾക്ക് പൗരുഷം തോന്നുന്നതെങ്കിൽ, ദയവായി നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

'നിങ്ങളുടെ അറിവിലേക്കായി: യഥാർത്ഥത്തിൽ ഹൈ ആവാൻ പുരുഷന്മാർ 50 കിലോ ഇരുമ്പാണ് ഉയർത്തുന്നത്. സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. കയ്യിൽ സിഗരറ്റുമായി മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പായ്ക്കുള്ള മാർക്കോ ആകാൻ ശ്രമിക്കൂ. രണ്ടാമത്തേതുപോലെ ആകാൻ, നിങ്ങൾക്ക് ദൃഢനിശ്ചയം എന്ന ഒന്ന് ആവശ്യമാണ്.' ഉണ്ണി മുകുന്ദൻ പറഞ്ഞു.

അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ലഹരിക്കേസിൽ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദൻ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Unni Mukundan`s Anti-Smoking Message

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article