കരയുന്നതുകൊണ്ട് നിങ്ങളുടെ ആണത്തം കുറഞ്ഞുപോകില്ല, സിനിമ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്ന് ദുല്‍ഖര്‍ സല്‍മാന്‍

2 weeks ago 5
കരയാന്‍ തോന്നിയാല്‍ കരയണം, ഞാന്‍ കരയാറുണ്ട് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ . ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് പറയുന്നതിനോട് എന്താണ് താങ്കളുടെ അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആണുങ്ങള്‍ക്ക് അവരുടെ ബലഹീനതകള്‍ കാണിക്കാനോ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കരയാനോ കഴിയില്ല. ഇതിനോടുള്ള താങ്കളുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ഒരു ആണ്‍കുട്ടിയുടെ ചോദ്യം.

Samayam Malayalamപൂജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങുകയാണ്! വേറെ വഴിയില്ല, ആരോഗ്യമാണ് എല്ലാം; മൂന്ന് മാസത്തിന് ശേഷം ജിമ്മില്‍ തിരിച്ചെത്തി രഞ്ജിനി

ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി

കരയൂ, അതില്‍ വലിയ കാര്യമൊന്നുമില്ല. കരയുന്നത് കൊണ്ട് നിങ്ങളുടെ ആണത്തം കുറഞ്ഞു പോകുന്നില്ല. ജീവിതത്തില്‍ എത്ര കണ്ണീരൊഴുക്കി എന്നതിന്റെ അടിസ്ഥാനത്തിലാണോ ഒരാള്‍ 'ആണ്‍കുട്ടിയാണ്' അല്ലെങ്കില്‍ 'ആണാണ്' എന്ന് അളക്കുന്നത്? എനിക്ക് തോന്നുന്നത് നിങ്ങള്‍ കരയണം എന്നാണ്. ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലും അതുപോലെ ഏറ്റവും സങ്കടമുള്ള ദിവസങ്ങളിലും നിങ്ങള്‍ കരയണം.

ഞങ്ങള്‍ നിര്‍മ്മിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ അതൊരു വലിയ ദുരന്തമായിരുന്നു. അന്ന് ഞാന്‍ കരഞ്ഞു. എന്റെ സഹനിര്‍മ്മാതാവായ ജോമും അന്ന് കരഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി. ഉച്ചഭക്ഷണത്തിന് ശേഷം ഞാന്‍ അവനെ വിളിച്ചു ചോദിച്ചു, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന്- അത്രയേയുള്ളൂ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്

അയാം ഗെയിം തിയേറ്ററുകളിലേക്ക്

തന്റെ ഏറ്റവും പുതിയ സിനിമയായ അയാം ഗെയിമിന്റെ തെലുങ്ക് പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇന്‍ട്രാക്ഷന്‍ സെക്ഷനിലായിരുന്നു ദുല്‍ഖറിനോട് ഈ ചോദ്യം ചോദിച്ചതും, നടന്‍ വളരെ സത്യസന്ധമായും വ്യക്തമായും മറുപടി നല്‍കിയതും. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ദുൽഖറിൻറെ മറുപടിയ്ക്ക് ലഭിക്കുന്നത്.

നഹാസ് ഇദയത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അയാം ഗെയിം. നാളെ, സെപ്റ്റംബര്‍ 3 ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുകയാണ് ചിത്രം. 2023 ൽ റിലീസ് ചെയ്ത കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളത്തില്‍ ദുല്‍ഖറിന്റേതായി ഇറങ്ങുന്ന ചിത്രം എന്ന പ്രത്യേകത അയാം ഗെയ്മിനുണ്ട്. ഇതിനിടയിൽ മഹാനടി, സീതാരാമം, ലക്കി ഭാസ്കർ പോലുള്ള ചിത്രങ്ങളിലൂടെ തെലുങ്കിലും ദുൽഖർ സ്വീകാര്യനായതുകൊണ്ട് അയാം ഗെയിമിന് വേണ്ടി തെലുങ്ക് സിനിമാരാധകരും കാത്തിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. യാതൊരു സൂചനയും നല്‍കാത്ത ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാം പ്രേക്ഷകരെ സംബന്ധിച്ച് ആവേശം നിറയ്ക്കുന്നത് തന്നെയായിരുന്നു.

Read Entire Article