പ്രൈവസിയെ കുറിച്ചും ഐബിസി മങ്കൈ അവാര്‍ഡ് ഷോയില്‍ സംസാരിക്കുന്നുണ്ട്. അടുത്തിടെ ഭാഗ്യരാജ് മരണപ്പെട്ട സമയത്ത് തള്ളിക്കയറി വന്ന മാധ്യമങ്ങള്‍ക്ക് നേരെ രാധിക കയര്‍ത്ത് സംസാരിച്ചത് വൈറലായിരുന്നു. ഞങ്ങള്‍ അഭിനേതാക്കളാണ്, ഇത് ഞങ്ങളുടെ തൊഴിലാണ്. ജോലി കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കൊരു ജീവിതമുണ്ട് കുടുംബമുണ്ട്. അവിടെ ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ വേണ്ടപ്പെട്ടവര്‍ക്ക് വേദനിക്കാനുള്ള ഇടമെങ്കിലും നല്‍കണം എന്ന് രാധിക പറയുന്നു.
നീതി ലഭിക്കും വരെ ഞാന്‍ പിന്നോട്ടു പോവില്ല; തന്റെ ഫോട്ടോ അശ്ലീലമായി എഡിറ്റ് ചെയ്തതിനെതിരെ അന്ന രാജന്‍
പിന്നെ സോഷ്യല്‍ മീഡിയ ട്രോളുകളും, നെഗറ്റീവുകളും. അത് ഞാന്‍ മൈന്റ് ചെയ്യുന്നതേയില്ല. അവരെ സംബന്ധിച്ച് ആ മാസത്തെ അവരുടെ വരുമാനവും ചോറും ഞാന്‍ എന്ന ടോപിക് ആണെങ്കില്‍ ചെയ്തിട്ടു പോകട്ടെ എന്ന നിലപാടാണ് എനിക്ക് എന്നാണ് രാധിക ശരത്കുമാര്‍ പറഞ്ഞത്.
നമ്മളെ വേദനിപ്പിക്കുന്നവര്‍ ആഗ്രഹിക്കുന്നത് നമ്മള്‍ സങ്കടപ്പെടുന്നത് കാണാനാണ്. അതിനുള്ള ഇടം നമ്മള്‍ കൊടുക്കാതിരുന്നാല്‍ പോരെ. ഒരാളുടെ വാക്കും ഒരാളുടെ ആക്ഷനും എന്നെ വേദനിപ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല, അത് തന്നെയാണ് ഇപ്പോഴത്തെ കുട്ടികളോടും എനിക്ക് പറയാനുള്ളത്. സമൂഹം എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങള്‍ക്കറിയാം നിങ്ങള്‍ ആരാണ് എന്ന്. അതാരെയും ബോധ്യപ്പെടുത്തേണ്ടതില്ല.
ഒരു സ്ത്രീ ശക്തമായി പറയാന്‍ പഠിക്കേണ്ട വാക്ക്, നോ എന്നാണ്. നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യുക, അതിന് നേരെ തലയുയര്‍ത്തിപ്പിടിച്ച് നടക്കുക. അവസരങ്ങള്‍ വരുന്നില്ല എന്നൊന്നില്ല, അത് നമ്മള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്. എപ്പോഴും ഒരു വിഷനോടെ ജീവിക്കണം. എന്തിനും കരഞ്ഞുകൊണ്ടിരിക്കരുത്. എനിക്കിഷ്ടമേ അല്ലാത്ത കാര്യമാണ് എന്തിനും ഏതിനും കരയുന്നത്. ഞാന്‍ കരഞ്ഞിട്ടുള്ള സന്തോഷം മറ്റൊരാള്‍ അനുഭവിക്കേണ്ട എന്ന നിലപാടാണ് എനിക്ക്. എന്റെ സമയവും സമാധാനവും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അതുപോലെ മറ്റൊരാള്‍ കൊണ്ടു തരേണ്ട ഒന്നല്ല സന്തോഷം. അത് ഭര്‍ത്താവായാലും കാമുകനായാലും മറ്റാരാള്‍ക്കും നമുക്ക് തരാന്‍ കഴിയില്ല അത് നമ്മള്‍ കണ്ടത്തേണ്ടതാണ്- രാധിക ശരത്കുമാര്‍ പറഞ്ഞു




English (US) ·