01 September 2025, 02:56 PM IST

റിനി ആൻ ജോർജ്, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ | ഫോട്ടോ: www.instagram.com/rinianngeorge/, അരുൺ കൃഷ്ണൻകുട്ടി |മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി അദ്ദേഹത്തിനെതിരെ ആദ്യം രംഗത്തെത്തിയ നടി റിനി ആൻ ജോർജ്. പെൺകുട്ടിയോട് പുറത്തുവരാനും, ഉണ്ടായ വേദനകൾ തുറന്നുപറയാനും റിനി ആവശ്യപ്പെട്ടു. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
അവളോടാണ്...
പ്രിയ സഹോദരി...
ഭയപ്പെടേണ്ട...
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...
ഒരു ജനസമൂഹം തന്നെയുണ്ട്...
നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...
നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...
നീ ഇരയല്ല
നീ ശക്തിയാണ്... നീ അഗ്നിയാണ്...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ അന്വേഷണവും വിവാദങ്ങളും ചൂടുപിടിച്ചിരിക്കവേയാണ് കുറിപ്പുമായി റിനി രംഗത്തെത്തിയത്.
Content Highlights: Actress Rini Ann George Supports Woman Accusing MLA Rahul Mamkootathil
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·