14 August 2025, 12:06 PM IST

ഡോണറുമ്മ | AFP
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഗോള്‍ക്കീപ്പര്‍ ജിയാന്‍ലൂജി ഡോണറുമ്മ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. പിഎസ്ജി വിടുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ അറിയിച്ചിരുന്നു. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിനു മുന്‍പ് തന്നെ വില്‍ക്കാനുള്ള പിഎസ്ജിയുടെ തീരുമാനത്തില്‍ ഡോണറുമ്മ കടുത്ത നിരാശ പ്രകടിപ്പിച്ചു.
അതേസമയം, ഡോണറുമ്മയ്ക്ക് പകരക്കാരനെ പിഎസ്ജി ഇതിനകംതന്നെ കണ്ടെത്തിയിരുന്നു. ഫ്രഞ്ച് ക്ലബ്ബായ ലീലിയില്‍നിന്ന് ലൂക്കാസ് ഷെവലിയറിനെ ടീമിലെത്തിച്ച് അവസരം നല്‍കി. ടോട്ടന്‍ഹാമിനെതിരായ സൂപ്പര്‍ കപ്പ് ഫൈനലില്‍ പിഎസ്ജിയുടെ സ്‌ക്വാഡില്‍നിന്ന് ഡോണറുമ്മയെ ഒഴിവാക്കിയിരുന്നു. സൂപ്പര്‍ കപ്പില്‍ പെനാല്‍റ്റിയില്‍ ജയിച്ച് പിഎസ്ജി കിരീടം സ്വന്തമാക്കി.
ഡോണറുമ്മ ഇതിനകംതന്നെ പെപ് ഗ്വാര്‍ഡിയോളയുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും സിറ്റിയുടെ നേതൃത്വവുമായി കരാര്‍ ധാരണയിലെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. തുര്‍ക്കി ക്ലബ്ബായ ഗലാറ്റസറെയിലേക്കുള്ള എഡേഴ്‌സന്റെ കൂടുമാറ്റം പൂര്‍ത്തിയാകുന്നതുവരെ സിറ്റി കാത്തിരിക്കുകയാണെന്നും സൂചനയുണ്ട്. പിഎസ്ജിയില്‍ ഇനിയും ഒരുവര്‍ഷം കാലാവധി ബാക്കിനില്‍ക്ക, പുതിയ കരാര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അടുത്തവര്‍ഷം ഫ്രീ ഏജന്റായി ക്ലബ് വിടാന്‍ അനുവദിക്കാതെ ഈ വര്‍ഷംതന്നെ ഡോണറുമ്മയെ വിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കുക കൂടി പിഎസ്ജിയുടെ ലക്ഷ്യമാണ്.
Content Highlights: Donnarumma Set for Man City Switch After PSG Fall-Out: Reports








English (US) ·