22 June 2025, 12:42 PM IST

നടി നൂറിൻ ഷെരീഫ് | ഫോട്ടോ: Instagram
കേരളാ ക്രൈം ഫയൽസ് -സീസൺ 2 വെബ്സീരിസീലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിലെ സന്തോഷം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്. സ്ക്രീനിൽ തന്നെ ഇങ്ങനെയൊന്ന് കാണണമെന്ന് എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ എന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കരിയർ മുന്നോട്ടുപോകുന്നതുകണ്ട് ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്തിട്ടുണ്ട്. ഇതുപോലൊരു ദിവസത്തിനാണ് ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു
നൂറിന്റെ കുറിപ്പ് ഇങ്ങനെ:
"സ്ക്രീനിൽ എന്നെ ഇങ്ങനെ കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വർഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയർച്ച താഴ്ചകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. എന്റെ സ്വപ്നതുല്യമായ കരിയർ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ട് ഞാൻ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു. ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനുവണ്ടി ഞാൻ എന്നെന്നും ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
കേരളാ ക്രൈം ഫയൽസിലെ സ്റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നിൽ വിശ്വാസമർപ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും കെസിഎഫിന്റെ മുഴുവൻ ടീമിനോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനും, ഏറ്റവും നല്ലൊരു നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്നേഹം. സീരീസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്നേഹത്തിലും ഞാൻ അതീവ സന്തോഷവതിയാണ്.
റിലീസിന് ശേഷം ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണവും സ്നേഹവും കാണുമ്പോൾ അതിയായ സന്തോഷം. ഇപ്പോൾ ഞാൻ വളരെ വികാരാധീനയാണ്, കാരണം ഈ ചെറിയ വലിയ ചുവടുവെപ്പ് എനിക്ക് ഒരുപാട് വിലമതിക്കുന്നതാണ്. പൂർണ്ണ മനസ്സോടെ ഇതിനെ സ്വീകരിക്കുന്നു. അടുത്തതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Content Highlights: Noorin Sheriff expresses her joyousness implicit her relation successful Kerala Crime Files Season 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·