Published: September 20, 2025 07:40 AM IST Updated: September 20, 2025 07:50 AM IST
1 minute Read
-
ഏഷ്യാകപ്പിനിടെ അച്ഛൻ മരിച്ച ശ്രീലങ്കൻ താരം ദുനിത് വെല്ലലഗെ നാട്ടിലേക്കു മടങ്ങി
അബുദാബി∙ ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും ശ്രീലങ്കൻ താരം ദുനിത് വെല്ലലഗെയ്ക്ക് വെറുക്കപ്പെട്ട ദിവസമായിരുന്നു സെപ്റ്റംബർ 18. വ്യാഴാഴ്ച നടന്ന ഏഷ്യാകപ്പിലെ ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെയാണ് ലങ്കൻ താരം വെല്ലലഗെയുടെ പിതാവ് സുരംഗ ഹൃദയാഘാതം മൂലം മരിക്കുന്നത്. മത്സരശേഷമാണ് വെല്ലലഗെയെ ടീം മാനേജ്മെന്റ് വിവരം അറിയിച്ചത്. പിന്നാലെ ഇരുപത്തിരണ്ടുകാരൻ സ്പിന്നർ കൊളംബോയിലേക്ക് മടങ്ങി. മത്സരത്തിൽ ലങ്കയ്ക്കായി അവസാന ഓവർ എറിഞ്ഞ ഇടംകൈ സ്പിന്നർ വെല്ലലഗെ 5 സിക്സ് അടക്കം 32 റൺസാണ് വഴങ്ങിയത്.
ഈ പ്രകടനത്തിന്റെ നിരാശ വേട്ടയാടുന്നതിനിടെയാണ് അച്ഛന്റെ അപ്രതീക്ഷിത മരണവാർത്ത യുവതാരത്തെ തേടിയെത്തിയത്. മത്സരം 6 വിക്കറ്റിന് ജയിച്ച ശ്രീലങ്ക സൂപ്പർ ഫോറിൽ കടന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ നിന്നു പുറത്തായി. ഇതിനിടെ, അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം വെല്ലലഗെ തിരികെ ടീമിനൊപ്പം ചേരുമെന്നും സൂപ്പർ ഫോർ മത്സരങ്ങൾ കളിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
English Summary:








English (US) ·