Published: October 23, 2025 12:04 PM IST
1 minute Read
അഡ്‌ലെയ്ഡ് ∙ പതിനേഴു വർഷത്തെ ഐതിഹാസിക കരിയറിൽ ഒടുവിൽ അങ്ങനെയൊന്നു കൂടി സംഭവിച്ചു. തുടർച്ചയായ രണ്ട് ഏകദിന മത്സരത്തിൽ വിരാട് കോലി ‘സംപൂജ്യനായി’ പുറത്തായി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് കോലി ഏകദിന കരിയറിൽ ആദ്യമായി തുടർച്ചയായി രണ്ടു തവണ ‘ഡക്കി’നു പുറത്താകുന്നത്. ആദ്യ ഏകദിനത്തിൽ എട്ടു പന്തു നേരിട്ട കോലി, രണ്ടാം ഏകദിനത്തിൽ നാലു പന്തു മാത്രമാണ് നേരിട്ടത്.
അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ സേവ്യർ ബാർട്ട്ലെറ്റാണ് കോലിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയത്. അഡ്‌ലെയ്‌ഡിൽ മികച്ച റെക്കോർഡുള്ള കോലിയുടെ മിന്നും പ്രകടനം പ്രതീക്ഷിച്ച ആരാധരെ ഇതു നിരാശരാക്കി. അഡ്‌ലെയ്‌ഡിൽ ഇതിനു മുൻപു കളിച്ച രണ്ട് ഏകദിനങ്ങളിലും കോലിക്ക് സെഞ്ചറിയുണ്ട്. 2015 ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും 2019ൽ ഓസ്ട്രേലിയയ്ക്കെതിരെയുമായിരുന്നു സെഞ്ചറികൾ. എന്നാൽ എട്ടു മാസത്തിനു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ താരത്തിന്, പരമ്പരയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ പോലുമായില്ല.
അതേസമയം, ഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിലേക്കു തിരിഞ്ഞുനടന്ന കോലിയുടെ ‘ആംഗ്യം’ ഊഹാപോഹങ്ങൾക്കും വഴിവച്ചു. സംപൂജ്യനായി പുറത്തായതോടെ തലകുനിച്ചു നടന്ന കോലിയെ ഹർഷാരവത്തോടെയാണ് കാണികൾ യാത്രയാക്കിയത്. ഇതോടെ കയ്യിലെ ഗ്ലൗസ് ഉയർത്തി കാണിച്ച് കോലി, കാണികളെ അഭിവാദ്യം ചെയ്തു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച തുടങ്ങിയത്. ഒരുപക്ഷേ തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന മത്സരത്തിനു ശേഷം മടങ്ങുന്നതു കൊണ്ടാകാം കോലി ഇതു ചെയ്തതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ക്രിക്കറ്റിൽനിന്നു തന്നെയുള്ള കോലിയുടെ വിടവാങ്ങലാണ് ഇതെന്നു വരെ ചിലർ അഭിപ്രായപ്പെട്ടു.
പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിന് മുൻപ്, തന്റെ ഫിറ്റ്നസിനെക്കുറിച്ചും പരമ്പരയ്ക്കുള്ള തയാറെടുപ്പിനെക്കുറിച്ചും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2027ലെ ഏകദിന ലോകകപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്നും പരോക്ഷമായി താരം പറഞ്ഞു. എന്നാൽ ഇതിനുശേഷം നടന്ന രണ്ടു മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനാകാതെ വന്നതോടെ ടീമിൽ കോലിയുടെ സ്ഥാനം ചോദ്യചിഹ്നത്തിലാണ്. പെട്ടെന്നു തീരുമാനം എടുക്കുന്ന പ്രകൃതക്കാരനായ കോലി, വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയുമുണ്ട്.
💔 The extremity is near…
Every shot, each run, each grin tells the communicative of Virat Kohli.
His courage, his passion, volition unrecorded everlastingly successful our hearts.
Let’s cherish each infinitesimal of this tour, due to the fact that legends similar him travel lone once… 🏏❤️ DUCK 3rd ODI...🤞#ViratKohli #INDvsAUS pic.twitter.com/mDPXqhgMkS
English Summary:








English (US) ·