30 May 2025, 11:07 PM IST

Photo: x.com/cricbuzz/
കാന്റര്‍ബറി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഇന്ത്യ എ ടീം. സെന്റ് ലോറന്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യന്‍ ടീം.
സെഞ്ചുറി നേടിയ കരുണ്‍ നായരാണ് ഇന്ത്യന്‍ പോരാട്ടം നയിച്ചത്. 246 പന്തുകള്‍ നേരിട്ട കരുണ്‍ 186 റണ്‍സുമായി ക്രീസിലുണ്ട്. 24 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. ധ്രുവ് ജുറെലാണ് കരുണിന് കൂട്ടായി ക്രീസിലുള്ളത്. 104 പന്തുകള്‍ നേരിട്ട ജുറെല്‍ 82 റണ്‍സുമായി ക്രീസിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഇടംലഭിക്കാതിരുന്ന സര്‍ഫറാസ് ഖാന്‍ 92 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്‌സ്വാള്‍ (24), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Content Highlights: India A finishes Day 1 astatine 409/3 against England Lions, Karun Nair nearing a treble period with 186








English (US) ·