Published: September 08, 2025 10:04 PM IST
1 minute Read
ഹിസോർ∙ കാഫ (സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ) നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനു മൂന്നാം സ്ഥാനം. പെനാൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ ഒമാനെ തോൽപിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒമാന്റെ അവസാന ശ്രമം പ്രതിരോധിച്ച ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു 3–2ന് ഇന്ത്യയെ മുന്നിലെത്തിക്കുയയായിരുന്നു.
ഇന്ത്യ ആദ്യമായാണ് ഫിഫ റാങ്കിങ്ങിലെ 79–ാം സ്ഥാനക്കാരായ ഒമാനെതിരെ വിജയിക്കുന്നത്. 56–ാം മിനിറ്റിൽ അൽ യഹ്മാദിയുടെ ഗോളിൽ ഒമാനാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തുന്നത്. പക്ഷേ 81–ാം മിനിറ്റിൽ രാഹുൽ ബേക്കെയുടെ ക്രോസിൽ ഹെഡ് ചെയ്ത് ഉദാന്ത സിങ് ഇന്ത്യയ്ക്കായി സമനില പിടിച്ചു.
എക്സ്ട്രാ ടൈമിലും സ്കോർ 1–1 എന്ന നിലയിൽ തുടർന്നതോടെ കളി ഷൂട്ടൗട്ടിലേക്കു നീണ്ടു. ഒമാൻ ആദ്യ രണ്ടു കിക്കുകളും പാഴാക്കി. ഇന്ത്യയ്ക്കു വേണ്ടി കിക്കെടുത്ത അൻവർ അലിയും ഉദാന്ത സിങ്ങും അവസരങ്ങൾ പാഴാക്കിയപ്പോൾ, ഒമാൻ താരത്തിന്റെ അവസാന കിക്ക് തടഞ്ഞ് ക്യാപ്റ്റൻ ഗുര്‍പ്രീത് ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു.
English Summary:








English (US) ·