Published: July 10 , 2025 04:06 AM IST
1 minute Read
ഈസ്റ്റ് റുഥർഫോർഡ് (യുഎസ്എ) ∙ കരുത്തരായ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ തകർത്ത് ഫ്രഞ്ച് ക്ലബ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ. സെമിഫൈനലിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് റയൽ മഡ്രിഡിനെ പിഎസ്ജി തോൽപിച്ചത്. മധ്യനിര താരം ഫാബിയൻ റൂയിസ് രണ്ടും (6, 24) ഒസ്മാൻ ഡെംബെലെ (9), ഗൊൺസാലോ റാമോസ് (87) എന്നിവർ ഓരോ ഗോൾ വീതവും നേടി. ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിയാണ് പിഎസ്ജിയുടെ എതിരാളികൾ.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 5–0ന് നിലംപരിശാക്കി യുവേഫ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെയാണ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നത്. ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ച ടീമിൽ കാര്യമായ ഒരുമാറ്റവും വരുത്താതെയാണ് കോച്ച് ലൂയി എൻറിക്വെ ടീമിനെ ക്ലബ് ലോകകപ്പിനു കൊണ്ടുവന്നത്. ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ പിഎസ്ജി ഇന്റർ മയാമിയെയും (4–0) ബയൺ മ്യൂണിക്കിനെയും (2–0) തോൽപിച്ചാണ് സെമിയിൽ കടന്നത്.
നേരത്തെ, ബ്രസീൽ ഫ്ലൂമിനെൻസെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഇംഗ്ലിഷ് ക്ലബ് ചെൽസി ഫൈനലിൽ കടന്നത്. 18, 56 മിനിറ്റുകളിൽ ഫ്ലൂമിനെൻസെയുടെ ഗോൾവല കുലുക്കിയ ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയാണ് ചെൽസിയുടെ ജയത്തിന് ചുക്കാൻപിടിച്ചത്. സെമിവരെയുള്ള യാത്രയിൽ ചെൽസി ഒരേയൊരു മത്സരമാണു തോറ്റത്; അതും ബ്രസീൽ ക്ലബ് ഫ്ലമെൻഗോയ്‌ക്കെതിരെയായിരുന്നു ആ തോൽവി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് പിഎസ്ജി – ചെൽസി ഫൈനൽ.
English Summary:








English (US) ·