Published: October 07, 2025 08:11 AM IST Updated: October 07, 2025 11:11 AM IST
1 minute Read
ബെംഗളൂരു ∙ സീനിയർ ബാറ്റർ കരുൺ നായരെ ഉൾപ്പെടുത്തി രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കർണാടക ടീമിനെ പ്രഖ്യാപിച്ചു. മയാങ്ക് അഗർവാളാണ് ടീം ക്യാപ്റ്റൻ. 2012 മുതൽ കർണാടക ടീമിന്റെ ഭാഗമായിരുന്ന കരുണിനെ 2023ൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിന്നാലെ വിദർഭ ടീമിലേക്കു മാറിയ മുപ്പത്തിമൂന്നുകാരൻ വലംകൈ ബാറ്റർ കഴിഞ്ഞ വർഷം വിദർഭയെ രഞ്ജി ചാംപ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നാലെ ദേശീയ ടീമിലും കരുൺ തിരിച്ചെത്തി.15ന് സൗരാഷ്ട്രയ്ക്കെതിരെ രാജ്കോട്ടിലാണ് കർണാടകയുടെ ആദ്യ മത്സരം.
English Summary:








English (US) ·