Authored by: ഋതു നായർ|Samayam Malayalam•4 Aug 2025, 9:16 am
ഒട്ടേറെ അന്യഭാഷ താരങ്ങളും സിനിമയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു
(ഫോട്ടോസ്- Samayam Malayalam) 'പൂക്കാലം' സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ'യിലെ സുനിൽ, അപ്പാനി ശരത്, ദേവ് മോഹൻ, സാഗർ സൂര്യ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിഖില വിമൽ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ആര്യ നായകനായെത്തുന്നതോടൊപ്പം വമ്പൻ താരനിരയും ഒരുമിക്കുന്നുണ്ട്.
അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. കാന്താര, മംഗലവാരം, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം.
പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.





English (US) ·