കറക്കിവീഴ്ത്തി ശ്രീചരണിയും വൈഷ്ണവി ശർമയും, നിറഞ്ഞാടി ഷഫാലി വർമ (34 പന്തിൽ 69*); ഇന്ത്യയ്ക്ക് ഈസി ജയം

4 weeks ago 3

മനോരമ ലേഖകൻ

Published: December 24, 2025 07:02 AM IST Updated: December 24, 2025 07:40 AM IST

1 minute Read

വിക്കറ്റ് നേടിയ ശ്രീചരണിയെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
വിക്കറ്റ് നേടിയ ശ്രീചരണിയെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

വിശാഖപട്ടണം∙ സ്പിന്നർമാർ ഒരുക്കിയ അടിത്തറയിൽ ബാറ്റർമാർ തകർത്താടിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ രണ്ടാം വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടാനേ സാധിച്ചുള്ളൂ. 2 വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ ശ്രീചരണിയും വൈഷ്ണവി ശർമയുമാണ് ലങ്കയെ പിടിച്ചുകെട്ടിയത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ഷഫാലി വർമയുടെ (34 പന്തിൽ 69 നോട്ടൗട്ട്) വെടിക്കെട്ട് അർധ സെ‍ഞ്ചറിക്കരുത്തിൽ 11.5 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 9ന് 128. ഇന്ത്യ 11.5 ഓവറിൽ 3ന് 129. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. 26നാണ് മൂന്നാം മത്സരം.
 

English Summary:

India Women's Cricket Team secured a ascendant 7-wicket triumph against Sri Lanka successful the 2nd T20, taking a 2-0 pb successful the 5-match series. Shafali Verma's explosive unbeaten half-century powered India to pursuit down the people of 129 runs with ease, aft Sri Lanka managed lone 128/9 successful their innings.

Read Entire Article