കറുപ്പ് സിനിമ നിരാശ, തിയേറ്ററിലിരുന്ന് കാണുമ്പോള്‍ വിഷമം തോന്നി; പക്ഷേ ഞാന്‍ ഉദ്ദേശിച്ചത് നടന്നു എന്ന് സ്വാസിക

1 month ago 5
തമിഴ് സിനിമാ ലോകത്ത് ഇത് സ്വാസിക യ്ക്ക് നല്ലകാലമാണ്. തുടര്‍ച്ചയായി മികച്ച അവസരങ്ങളും വലിയ വലിയ സിനിമകളും വരുന്നു. എന്നാല്‍ കറുപ്പ് എന്ന ചിത്രത്തില്‍ സ്വാസികയെ കണ്ട പ്രേക്ഷകര്‍ അല്പം നിരാശരാണ്. ലബ്ധര്‍ പന്തിലും, മാമനിലും എല്ലാം ഗംഭീരമായ അഭിനയം കാഴ്ചവച്ച സ്വാസിക സൂര്യയുടെ കറുപ്പ് എന്ന ചിത്രത്തിലേക്ക് എത്തുമ്പോള്‍ ചെറിയൊരു റോളില്‍ ഒതുങ്ങിപ്പോയി. വേറുതേ ബിരിയാണി ചോദിക്കാന്‍ വരുന്ന ഒരു വക്കീല്‍ വേഷം. എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് സ്വാസിക പറയുന്നു

സിനിമ മൊത്തത്തില്‍ വിജയിച്ചു എന്ന നിലയില്‍ വലിയ സന്തോഷമുണ്ട്, പക്ഷേ ഡ്യൂറേഷന്റെ കാരണത്താല്‍ എന്റെ മൂന്ന് നാല് സീനുകളും, ഒരു പാട്ടും എല്ലാം പോയതില്‍ വിഷമമുണ്ട്. സിനിമ എന്നോട് പറയുമ്പോള്‍ തന്നെ ചെറിയ ഒരു റോള്‍ ആയിരുന്നു, ഫസ്റ്റ് ഹാഫില്‍ മാത്രം വരുന്ന റോള്‍. പക്ഷേ ഒരു പാട്ടും കുറച്ചധികം രംഗങ്ങളുമുണ്ട്. എന്നാല്‍ തിയേറ്ററിലേക്ക് വരുമ്പോള്‍ ആ ചെറുതില്‍ നിന്ന് വീണ്ടും ചെറുതായി. അതുകൊണ്ട് എനിക്ക് സിനിമ കാണുമ്പോള്‍ ആ ഫീല്‍ കിട്ടിയില്ല.

Also Read: രണ്ട് മാസം ഗര്‍ഭിണിയാണ് എന്ന് സജ്‌ന; റസൂല്‍ പൂക്കുട്ടിയുമായുള്ള കല്യാണം എപ്പോള്‍ കഴിഞ്ഞു, ഇതെന്താ സംഭവം?

സിനിമ അങ്ങനെയാണ്, ചിലപ്പോള്‍ അങ്ങനെയൊക്കെ നടക്കും. അതില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്റേത് കുറച്ചെങ്കിലും സീനുകള്‍ ഉണ്ട്, എന്നാല്‍ ഒരുപാട് പേര്‍ക്ക് ഒറ്റ സീനും ഇല്ലാതെ പോയിട്ടുണ്ട്. ഇതില്‍ ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല, സാഹചര്യം അങ്ങനെയാണ്.

അതിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ എന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഞാന്‍ ആ കറുപ്പ് എന്ന ചിത്രം എടുക്കാന്‍ തന്നെ കാരണം എന്റെ ഇമേജ് ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ്. എന്തായാലും ആ പാട്ട് റിലീസ് ആയിട്ടില്ല എങ്കിലും, ലിറിക്കല്‍ വീഡിയോയിലെ ചെറിയൊരു പോര്‍ഷനിലൂടെ തന്നെ ഞാന്‍ ആഗ്രഹിച്ചത് സാധിച്ചു. എനിക്ക് അത്തരം സ്‌റ്റൈലിഷ് ആയ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ഒരുപാട് വരുന്നുണ്ട്.


അയ്യോ എന്റെ സീനുകള്‍ എല്ലാം കട്ട് ചെയ്തല്ലോ എന്നതില്‍ വിഷമം ഉണ്ടായിരുന്നു, പക്ഷേ സിനിമയിലെ ആ ഒരു പാട്ട് രംഗത്തിലൂടെ ഒരുപാട് അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് നടന്നു എന്ന തൃപ്തിയുണ്ട്.

ലബ്ധര്‍പന്ത് എന്ന സിനിമ കഴിഞ്ഞ്, മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് കറുപ്പ് എന്ന ചിത്രത്തിന് വേണ്ടി ആര്‍ജെ ബാലാജി സര്‍ വിളിച്ചത്. ലബ്ധര്‍പന്തിലേത് പോലൊരു റോള്‍ ആയിരിക്കും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്, ഇതൊരു ചെറിയ റോള്‍ ആണ്. നൂറ് ശതമാനം നിങ്ങള്‍ക്ക് ഓകെയാണെങ്കില്‍ മാത്രം മതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ ഒരു പാട്ടും, മൂന്നാല് സീനും ഒക്കെയുണ്ട്, ഒരു ഇമേജ് ബ്രേക്ക് ആവും എന്ന് പ്രതീക്ഷിച്ചാമ് എടുത്തത്- സ്വാസിക പറഞ്ഞു

Read Entire Article